ചാലയിലെ സ്വർണക്കവർച്ചാ കേസിൽ പ്രതികളെ വേഗത്തിൽ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് മോഷ്ടാക്കൾ സഞ്ചരിച്ച ബൈക്കിന്റെ മോഡലും നിറവും. സിസിടിവി ദൃശ്യങ്ങളിൽ മോഷ്ടാക്കളുടെ മുഖമോ വാഹനത്തിന്റെ നമ്പറോ വ്യക്തമായിരുന്നില്ല. എന്നാൽ അവ്യക്തമായ ദൃശ്യങ്ങളിൽനിന്ന് ബൈക്കിന്റെ മോഡലും നിറവും തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞു. ഇതോടെയാണ് അന്വേഷണം നിർണായക വഴിത്തിരിവിലെത്തിയത്.
അഞ്ചുവർഷം മുൻപ് വിപണിയിലെത്തിയ പ്രത്യേക മോഡൽ ബൈക്കാണ് മോഷ്ടാക്കൾ ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് ഈ മോഡൽ ബൈക്കുകൾ തലസ്ഥാനത്ത് ആർക്കൊക്കെയുണ്ടെന്ന് കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.
ഇതിനായി ബൈക്ക് നിർമാതാക്കളുമായും നഗരത്തിലെ വിവിധ ഷോറൂമുടമകളുമായും പൊലീസ് ബന്ധപ്പെട്ടു. മോട്ടോർ വാഹന വകുപ്പിൽനിന്ന് ലഭിച്ച വിവരങ്ങളും പരിശോധിച്ചു. വിശദമായ പരിശോധനയിൽ കറുപ്പും മഞ്ഞയും കലർന്ന നിറത്തിലുള്ള ഈ മോഡൽ ബൈക്കുകൾ തലസ്ഥാനത്ത് ഉപയോഗിക്കുന്നവർ 300 പേർ മാത്രമാണെന്ന് കണ്ടെത്തി.
തിരുവനന്തപുരത്ത് ഈ ബൈക്കുള്ളത് 300 പേർക്ക് മാത്രം! ചാല സ്വർണക്കവർച്ചയിൽ പ്രതികളെ കുടുക്കിയ ബൈക്ക്
S
Samanyu k
•
Showing original Malayalam version.