25 നവംബർ 2026, ബുധൻ
ഓൺലൈൻ എഡിഷൻ

' ഹാപ്പി ബര്‍ത്ത്‌ഡേ മൈ ഏഞ്ചല്‍ ഗേള്‍' ; വളര്‍ത്തുനായ ഇസിയുടെ 2-ാം പിറന്നാള്‍ ആഘോഷമാക്കി തൃഷ

N
Nikhil •
WhatsApp Facebook X
' ഹാപ്പി ബര്‍ത്ത്‌ഡേ മൈ ഏഞ്ചല്‍ ഗേള്‍' ; വളര്‍ത്തുനായ ഇസിയുടെ 2-ാം പിറന്നാള്‍ ആഘോഷമാക്കി തൃഷ
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായ ഇസിയുടെ രണ്ടാം പിറന്നാള്‍ ആഘോഷമാക്കി നടി തൃഷ കൃഷ്ണന്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും തൃഷ പങ്കുവെച്ചിട്ടുണ്ട്. ഇസിയുടെ അതേ രൂപത്തിലുളള മനോഹരമായ കേക്കും ആഘോഷങ്ങളില്‍ ഇടംപിടിച്ചു.

തന്റെ പ്രിയപ്പെട്ട ഇസിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും തൃഷ നന്ദി അറിയിച്ചു. 'ഹാപ്പി ബര്‍ത്ത്‌ഡേ മൈ ഏഞ്ചല്‍ ഗേള്‍ 15.11.2026. എന്റെ കുഞ്ഞിന് സ്‌നേഹവും ആശംസകളും നേര്‍ന്ന എല്ലാവര്‍ക്കും നന്ദി,' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. പിന്നാലെ നിരവധി ആരാധകര്‍ പോസ്റ്റിനു താഴെ ലൈക്കും കമന്റുമായി എത്തി.

അതേസമയം രാജ കൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് തൃഷയുടെ അടുത്ത പ്രോജക്റ്റ്. സൈക്കോളജിക്കല്‍ ഹൊറര്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ രാധിക ശരത്കുമാര്‍, അപര്‍ണ ബാലമുരളി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ