Wednesday, 25 November 2026
Online Edition

മകൻ പ്രണയവിവാഹം കഴിച്ചതിലെ തർക്കം; കൊല്ലത്ത് നാലംഗ സംഘം പിതാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ചു

S
Samanyu k •
മകൻ പ്രണയവിവാഹം കഴിച്ചതിലെ തർക്കം; കൊല്ലത്ത് നാലംഗ സംഘം പിതാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ചു
Select Article Language:
Showing original Malayalam version.

കൊല്ലത്ത് മകന്റെ പ്രണയവിവാഹത്തിന്റെ വിരോധം തീർക്കാൻ ഗൃഹനാഥനെ നാലംഗ സംഘം തട്ടിക്കൊണ്ടുപോയി മർദിച്ചു. ചെറുവക്കൽ ഗീതുവിലാസത്തിൽ ജോണി (59) ആണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ കടയ്ക്കൽ സ്വദേശി അർജുൻ, കൂട്ടാളികളായ ആസിഫ്, വിഷ്ണു, ആദർശ് എന്നിവരെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.
മൂന്ന് മാസം മുൻപായിരുന്നു ജോണിയുടെ മകന്റെ പ്രണയവിവാഹം. ചെങ്കൂർ സ്വദേശിയായ യുവതിയുടെ വീട്ടുകാരുടെ എതിർപ്പ് മറികടന്ന് കോടതിയുടെ അനുവാദത്തോടെയായിരുന്നു ഈ വിവാഹം നടന്നത്. ഇതിനിടയിൽ, വിദേശത്തുനിന്ന് അവധിക്കെത്തിയ യുവതിയുടെ ബന്ധുവായ ആദർശും സുഹൃത്തുക്കളും ചേർന്ന് ജോണിയുടെ മകനെ അന്വേഷിച്ച് വീട്ടിലെത്തുകയായിരുന്നു. ആ സമയത്ത് വീട്ടിൽ ജോണി മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യം ഭീഷണിപ്പെടുത്തി മടങ്ങിയ സംഘം രാത്രി പത്തരയോടെ വീണ്ടുമെത്തി. മകനെ കണ്ടെത്താനാകാത്തതിനെത്തുടർന്ന് വീട്ടിൽ അതിക്രമിച്ചു കയറി ജോണിയെ മർദിക്കുകയും കാറിൽ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു

Related Stories