Wednesday, 25 November 2026
Online Edition

തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍, ഇരുവരും വിവാഹിതർ

അഖിലിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. രമ്യക്ക് ഭര്‍ത്താവും രണ്ട് കുട്ടികളുമുണ്ട്. അഖിലും രമയും സ്‌നേഹബന്ധത്തിലായിരുന്നുവെന്നും ഇത് സംബന്ധിച്ച് രണ്ട് പേരുടെ വീട്ടുകാരും ഇവര്‍ക്ക് താക്കീത് നൽകിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

N
Nikhil •
തൃശൂരിൽ കമിതാക്കളായ 41കാരിയും 29കാരനും ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍, ഇരുവരും വിവാഹിതർ
Select Article Language:
Showing original Malayalam version.

തൃശൂര്‍: കമിതാക്കളെ ട്രെയിന് മുന്നില്‍ ചാടി മരിച്ച നിലയില്‍ കണ്ടെത്തി. മാള കോട്ടമുറി കളത്തില്‍ വീട്ടില്‍ അഖില്‍ രാജന്‍ (29), അന്നമനട എടയാറ്റൂര്‍ ആളയൂര്‍വീട്ടില്‍ രമ്യ (41) എന്നിവരെയാണ് സതേണ്‍ കോളജിന് സമീപം റെയില്‍വേ ട്രാക്കില്‍ രാത്രി 8 ഓടെ മരിച്ച നിലയില്‍ കണ്ടത്. അഖിലിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. രമ്യക്ക് ഭര്‍ത്താവും രണ്ട് കുട്ടികളുമുണ്ട്. അഖിലും രമയും സ്‌നേഹബന്ധത്തിലായിരുന്നുവെന്നും ഇത് സംബന്ധിച്ച് രണ്ട് പേരുടെ വീട്ടുകാരും ഇവര്‍ക്ക് താക്കീത് നൽകിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. മൃതദേഹങ്ങള്‍ ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related Stories