27-11-2026, शुक्रवार
ऑनलाइन संस्करण

കൊലവിളിയുടെ മഹത്വം പറയുന്നതല്ല രാഷ്ട്രീയം ; സിപിഐഎം നേതാവിന്റെ കൊലവിളി തള്ളി സിപിഐ

N
Nikhil •
WhatsApp Facebook X
കൊലവിളിയുടെ മഹത്വം പറയുന്നതല്ല രാഷ്ട്രീയം ; സിപിഐഎം നേതാവിന്റെ കൊലവിളി തള്ളി സിപിഐ
समाचार भाषा चुनें:
मूल मलयालम संस्करण दिखाया जा रहा है।

തിരുവനന്തപുരം: കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ഐ. മധുസുദനന്റെ കൊലവിളിപ്രസംഗം തള്ളി സിപിഐ. തങ്ങള്‍ കൊലപാതക രാഷ്ട്രീയത്തിനൊപ്പമല്ലെന്നും കൊലപാതകമല്ല രാഷ്ട്രീയമെന്നും സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.

മൂല്യബോധമുള്ളവര്‍ ആകണം കമ്മ്യൂണിസ്റ്റുകാരെന്നും അവര്‍ മൂല്യങ്ങള്‍ മറക്കരുതെന്നും അപചയങ്ങള്‍ ഉണ്ടായശേഷം പറഞ്ഞിട്ട് കാര്യമില്ലെന്നും പറഞ്ഞു. മൂല്യങ്ങള്‍ മറന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വെറും പുറംതോട് ആകും. എല്ലാക്കാലത്തും മൂല്യങ്ങള്‍ മുറുകെ പിടിക്കുമെന്നും എന്ത് കാരണം പറഞ്ഞാലും കൊലപാതകം തെറ്റായ വഴിയെന്നും ബിനോയ് വിശ്വം വിമര്‍ശിച്ചു. ഈ കാലഘട്ടത്തിന് ആവശ്യം അതല്ല. രാഷ്ട്രീയത്തിന്റെ വഴി ആശയത്തിന്റേതാണ്.

നീതിക്കുവേണ്ടിയാണ് നിലകൊള്ളേണ്ടത്. കൊലയുടെ വഴി നല്ല രാഷ്ട്രീയത്തിന്റെ വഴി എന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബോധ്യമുണ്ടെന്നും പറഞ്ഞു. കൊലവിളി പ്രസംഗത്തെ സിപിഐഎം നേതൃത്വവും എതിര്‍ക്കുന്നുണ്ട്. പ്രസംഗം അനാവശ്യവും പൊതുസമൂഹത്തില്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കി എന്നുമാണ് ഒരു വിഭാഗം നേതാക്കള്‍ വിലയിരുത്തുന്നത്. തിരുത്തല്‍ പ്രക്രിയയുടെ അന്തഃസത്ത ചോര്‍ത്തുന്നെന്നും ആക്ഷേപമുണ്ട്.

എന്നാല്‍ സിപിഐഎമ്മിന്റെ കണ്ണൂര്‍ നേതൃത്വം ന്യായീകരണവുമായി എത്തിയിരുന്നു. നിയമനടപടി സ്വീകരിക്കുമെന്ന് തന്നെയാണ് പാര്‍ട്ടിയുടെ നിലപാടെങ്കിലും മുഖ്യമന്ത്രിയടക്കം ഇത്തരം പരാമര്‍ശം നടത്തിയിട്ടുണ്ട് എന്നായിരുന്നു സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് പ്രതികരിച്ചത്. എന്നാല്‍, പ്രസംഗത്തിനെതിരേ സംസ്ഥാന സെക്രട്ടറേയേറ്റിലെ മുതിര്‍ന്ന നേതാക്കള്‍ വലിയ അതൃപ്തിയാണ് രേഖപ്പെടുത്തിയത്.

संबंधित समाचार