Friday, 27 November 2026
Online Edition

കൊടിക്കുന്നിൽ സുരേഷിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവം; മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി

N
Nikhil •
കൊടിക്കുന്നിൽ സുരേഷിന്റെ ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവം; മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി
Select Article Language:
Showing original Malayalam version.

ആലപ്പുഴ: കൊടിക്കുന്നിൽ സുരേഷ് എം.പിയെ അനുകൂലിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോർഡ് നശിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെസി വേണുഗോപാൽ അനുകൂലിയായ തെക്കേക്കര വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ബിനു കല്ലുമലയെയാണ് കോൺഗ്രസ് ജില്ലാ കമ്മിറ്റി പുറത്താക്കിയത്.

ഐഎൻടിയുസി സ്ഥാപിച്ച ഫ്ലക്സ് ബോർഡ് ബിനു കല്ലുമല എടുത്തുമാറ്റി നശിപ്പിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ സംഭവത്തിൽ ബിനുവിനെതിരെ കുറത്തികാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

കൊടിക്കുന്നിൽ സുരേഷ് എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് നാല് പദ്ധതികൾക്കായി തുക അനുവദിച്ചതിന് അഭിവാദ്യമർപ്പിച്ചുകൊണ്ടാണ് ഐഎൻടിയുസി പ്രദേശത്ത് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. ബോർഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ വലിയ വിവാദമുയർന്നതിന് പിന്നാലെയാണ് മണ്ഡലം പ്രസിഡന്റിനെതിരെ കോൺഗ്രസ് ജില്ലാ നേതൃത്വം കർശന നടപടി സ്വീകരിച്ചത്.

Related Stories