ആലപ്പുഴ: ഹരിപ്പാട് പോലീസ് സ്‌റ്റേഷനില്‍ കാര്‍ത്തികദീപം തെളിയിച്ച സംഭവം പുതിയ വിവാദത്തിലേക്ക്. സ്‌റ്റേഷന് മുന്നില്‍ ഹിന്ദുദൈവങ്ങളുടെ കട്ടൗട്ട് വെച്ച് കാര്‍ത്തികദീപം തെളിയിച്ചതാണ് പുതിയ വിവാദമായിരിക്കുന്നത്. സംഭവത്തില്‍ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഹരിപ്പാട് സിഐ യില്‍ നിന്നും ജില്ലാ പോലീസ് മേധാവി വിശദീകരണം ആവശ്യപ്പെട്ടു. പരിപാടിക്കായി പൊതുജനങ്ങളില്‍ നിന്നും പിരിവെടുത്തതും വിവാദമായിട്ടുണ്ട്.
സ്‌റ്റേഷനില്‍ മുമ്പും കാര്‍ത്തികദീപം തെളിയിച്ചിട്ടുണ്ട്. എന്നാല്‍ അത് നാമമാത്ര പ്രവര്‍ത്തി മാത്രമായിരുന്നു. ഏതാനും ദീപങ്ങള്‍ തെളിയിക്കും എന്നത് മാത്രമായിരുന്നു ചടങ്ങ്. 2022 വരെ ഇത് തുടരുകയും ചെയ്തിരുന്നു. എന്നാല്‍ 2023,2024 വര്‍ഷങ്ങളില്‍ ഇത് ചെയ്തിരുന്നുമില്ല. എന്നാല്‍ ഇത്തവണ അത് വിപുലമായി പോകുകയും ശിവനും പാര്‍വതിയും മുരുകനും അടക്കമുള്ള ഹിന്ദുദൈവങ്ങളുടെ വലിയ കട്ടൗട്ട് സ്‌റ്റേഷന് മുന്നില്‍ വെക്കുകയും ചെയ്തതാണ് പുതിയ വിവാദം.
മതേതരത്വം കാത്തുസൂക്ഷിക്കേണ്ടവരാണ് പോലീസ് എന്ന സുപ്രീംകോടതി അടക്കമുള്ള നിര്‍ദേശം നിലനില്‍ക്കേയാണ് പോലീസ് ദൈവങ്ങളുടെ കൂറ്റന്‍ കട്ടൗട്ട് വെച്ചത്. ഇതിന് പുറമേ 78 പോലീസുകാരില്‍ നിന്നും 200 രൂപ വീതവും പൊതുജനങ്ങളില്‍ നിന്നും പിരിവെടുക്കുകയും ചെയ്തതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി ചെന്നതോടെയാണ് ഹരിപ്പാട് സി.ഐ. യോട് വിശദീകരണം തേടിയിരിക്കുന്നത്.
ഇതിനെല്ലാം പുറമേ ആലപ്പുഴ ജില്ലാ പോലീസ് മേധാവി അനുമതി നല്‍കിയിരുന്നില്ല. അതിെനയെല്ലാം മറികടന്നാണ് പോലീസ് കാര്‍ത്തികദീപം തെളിയിച്ചത്. പോലീസ് സ്‌റ്റേഷനില്‍ സഹപ്രവര്‍ത്തകയെ കടന്നുപിടിച്ച കേസില്‍ ആരേപാണവും അന്വേഷണവും നേരിടുന്ന സി.പി.ഒ. നവാസ് ചടങ്ങില്‍ ദീപം തെളിയിച്ചതോടെയാണ് പരിപാടി വിവാദത്തിലായത്. കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കാനിരിക്കെയാണ് ഉദ്യോഗസ്ഥനെ വീണ്ടും സര്‍വീസില്‍ തിരിച്ചെടുത്തതെന്നാണ് വിവരം. തുടര്‍ന്ന് ഇയാളെ കായംകുളം പൊലീസ് സ്റ്റേഷനില്‍ തിരികെ നിയമിക്കുകയും ചെയ്തു. കഴിഞ്ഞദിവസം നടന്ന ഹരിപ്പാട് പദ്യതീപത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതും ഈ ഉദ്യോഗസ്ഥനാണ്.