Wednesday, 25 November 2026
Online Edition

ഉറക്കം മറന്നുള്ള സംസാരവും രാത്രിതമാശകളും; 'നമ്മൾ' ചിത്രീകരണകാലത്തെ സൗഹൃദങ്ങൾ ഓർത്തെടുത്ത് ജമേഷ് കോട്ടയ്ക്കൽ

S
Samanyu k •
ഉറക്കം മറന്നുള്ള സംസാരവും രാത്രിതമാശകളും; 'നമ്മൾ' ചിത്രീകരണകാലത്തെ സൗഹൃദങ്ങൾ ഓർത്തെടുത്ത് ജമേഷ് കോട്ടയ്ക്കൽ
Select Article Language:
Showing original Malayalam version.

മലയാള സിനിമയിലെ ശ്രദ്ധേയരായ യുവതാരങ്ങളെ അണിനിരത്തി കമൽ സംവിധാനം ചെയ്ത 'നമ്മൾ' എന്ന ചിത്രത്തിന്റെ ചിത്രീകരണകാലത്തെ ഓർമകൾ പങ്കുവെച്ച് നടൻ ജമേഷ് കോട്ടയ്ക്കൽ. സിനിമയുടെ ലൊക്കേഷനിൽ ഒത്തുചേർന്ന സൗഹൃദങ്ങളും അന്നത്തെ സിനിമാമോഹികളായ ചെറുപ്പക്കാരും പിന്നീട് മലയാള സിനിമയിൽ സ്വന്തമായ ഇടം കണ്ടെത്തിയതുമെല്ലാം ഓർത്തെടുക്കുന്ന കുറിപ്പാണ് അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഷൈൻ ടോം ചാക്കോ, ഭാവന, പ്രശാന്ത്, ദിനേശ് തുടങ്ങിയവരുമായുള്ള ആദ്യകാല പരിചയങ്ങളും ചിത്രീകരണത്തിനിടയിലെ രസകരമായ അനുഭവങ്ങളും കുറിപ്പിലുണ്ട്.
സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറാകാൻ ആഗ്രഹിച്ച് കമലിനെ കാണാനെത്തിയ ഷൈൻ ടോം ചാക്കോയുടെ പഴയകാല ഓർമകളും ജമേഷ് പങ്കുവയ്ക്കുന്നു. 'നമ്മൾ' സിനിമയുടെ ചിത്രീകരണത്തിനായി ചെലവഴിച്ച 30 ദിവസങ്ങൾ മറക്കാനാവാത്ത സൗഹൃദങ്ങളുടെ കാലമായിരുന്നുവെന്നും അദ്ദേഹം കുറിക്കുന്നു. പോസ്റ്റിലേക്ക്:
"അന്നത്തെ ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് പിന്നീട് സിനിമയിൽ വളരെ സജീവമായ ചില സുഹൃത്തുക്കളുണ്ട്. അതിൽ പ്രശാന്ത് എടുത്തുപറയേണ്ട ഒരാളാണ്. ദിനേശും അങ്ങനെതന്നെ. നിരവധി നല്ല കഥാപാത്രങ്ങൾ ചെയ്തു. അഭിനയത്തിനൊപ്പം കൊച്ചിയിൽ പരസ്യചിത്ര നിർമ്മാണ രംഗത്തും ദിനേഷ് വളരെ സജീവമായിരുന്നു. ശ്രീകുമാറും പിന്നീട് ഒന്നുരണ്ട് സിനിമകൾ സംവിധാനം ചെയ്തതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.

Related Stories