28-11-2026, शनिवार
ऑनलाइन संस्करण

ലിങ്ക്ഡ്ഇൻ ഡാറ്റാ ഡൗൺലോഡിൽ വൻ മാറ്റങ്ങൾ!

ലിങ്ക്ഡ്ഇൻ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായി കണക്ഷനുകളുടെ വിവരങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിൽ പുതിയ നിയന്ത്രണങ്ങൾ വരുന്നു. 2026 ഡിസംബർ 20 മുതൽ കണക്ഷനുകളുടെ ഇമെയിൽ വിലാസം, ജോലി പദവി തുടങ്ങിയവ ഡൗൺലോഡ് ചെയ്യാൻ കഴിയില്ല.

N
Nikhil •
WhatsApp Facebook X
ലിങ്ക്ഡ്ഇൻ ഡാറ്റാ ഡൗൺലോഡിൽ വൻ മാറ്റങ്ങൾ!
समाचार भाषा चुनें:
मूल मलयालम संस्करण दिखाया जा रहा है।

ലിങ്ക്ഡ്ഇൻ ഉപയോക്താക്കൾക്ക് കണക്ഷനുകളുടെ വിവരങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നു. 2026 ഡിസംബർ 20 മുതൽ കണക്ഷൻസ് ഡാറ്റ ഡൗൺലോഡ് ചെയ്യുമ്പോൾ മറ്റ് അംഗങ്ങളുടെ ഇമെയിൽ വിലാസം, നിലവിൽ ജോലി ചെയ്യുന്ന കമ്പനി, ജോലി പദവി എന്നിവ ലഭിക്കില്ല. ഉപയോക്താക്കളുടെ സ്വകാര്യത ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ലിങ്ക്ഡ്ഇന്നിന്റെ പുതിയ തീരുമാനം. പ്രൊഫഷണൽ കോൺടാക്ടുകളുടെ വിവരങ്ങൾ സൂക്ഷിക്കാൻ ലിങ്ക്ഡ്ഇൻ ഡാറ്റ ഡൗൺലോഡ് സൗകര്യം ഉപയോഗിക്കുന്നവർക്ക് പുതിയ മാറ്റം തിരിച്ചടിയായേക്കും. അതേസമയം, കണക്ഷനുകളുടെ പേര്, ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ലിങ്ക്, പ്ലാറ്റ്ഫോമിൽ ബന്ധം സ്ഥാപിച്ച തീയതി തുടങ്ങിയ വിവരങ്ങൾ തുടർന്നും ലഭിക്കും.

ഏതൊക്കെ വിവരങ്ങളാണ് ഒഴിവാക്കുന്നത്?
ലിങ്ക്ഡ്ഇന്നിന്റെ മുഴുവൻ ഡാറ്റ ഡൗൺലോഡ് സംവിധാനത്തെയല്ല പുതിയ തീരുമാനം ബാധിക്കുന്നത്. കണക്ഷനുകളുടെ വിവരങ്ങൾ ഉൾപ്പെടുന്ന ഫയലിൽ നിന്നാണ് മൂന്ന് പ്രധാന വിവരങ്ങൾ ഒഴിവാക്കുന്നത്. മറ്റ് അംഗങ്ങളുടെ ഇമെയിൽ വിലാസങ്ങൾ, നിലവിൽ ജോലി ചെയ്യുന്ന കമ്പനിയുടെ പേര്, ജോലി പദവി തുടങ്ങിയവയാണ് ഒഴിവാക്കുന്നത്. എന്നാൽ കണക്ഷനുകളുടെ പേരും പ്രൊഫൈൽ ലിങ്കുകളും ബന്ധം സ്ഥാപിച്ച തീയതിയും ലഭ്യമാകും. ലിങ്ക്ഡ്ഇനിൽ മറ്റ് അംഗങ്ങൾ പങ്കുവെച്ചിട്ടുള്ള തൊഴിൽ സംബന്ധമായ വിവരങ്ങൾ നേരിട്ട് കാണുന്നതിനും പുതിയ മാറ്റം തടസ്സമാകില്ല. ഡൗൺലോഡ് ചെയ്യുന്ന ഫയലിൽ ഉൾപ്പെടുന്ന വിവരങ്ങൾക്കാണ് നിയന്ത്രണം.

ഡിസംബർ 20 വരെ ഇമെയിൽ വിലാസങ്ങൾ ലഭിക്കുന്ന കാര്യം ഓരോ അംഗത്തിന്റെയും സ്വകാര്യതാ ക്രമീകരണങ്ങളെ ആശ്രയിച്ചിരിക്കും. ഇമെയിൽ വിലാസങ്ങൾ ഡൗൺലോഡ് ചെയ്യാൻ അനുമതി നൽകാത്ത അംഗങ്ങളുടെ വിവരങ്ങൾ നിലവിൽ തന്നെ ഫയലിൽ ലഭിക്കണമെന്നില്ല.

ലിങ്ക്ഡ്ഇൻ വിവരങ്ങൾ എങ്ങനെ ഡൗൺലോഡ് ചെയ്യാം?
പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരുന്നതിന് മുമ്പ് കണക്ഷനുകളുടെ വിവരങ്ങൾ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ലിങ്ക്ഡ്ഇൻ വെബ്സൈറ്റിലൂടെ ഡാറ്റ ആർക്കൈവ് ആവശ്യപ്പെടാം. ഇതിനായി പ്രൊഫൈൽ മെനുവിൽ പ്രവേശിച്ച് 'സെറ്റിങ്സ് ആൻഡ് പ്രൈവസി' തിരഞ്ഞെടുക്കണം. തുടർന്ന് 'ഡാറ്റ പ്രൈവസി' വിഭാഗത്തിലെ 'ഹൗ ലിങ്ക്ഡ്ഇൻ യൂസസ് യുവർ ഡാറ്റ' എന്ന ഭാഗത്ത് പോയി 'ഡൗൺലോഡ് യുവർ ഡാറ്റ' ക്ലിക്ക് ചെയ്യാം. ആവശ്യമായ വിവരങ്ങൾ മാത്രം തിരഞ്ഞെടുക്കുകയോ മുഴുവൻ ഡാറ്റയും ആവശ്യപ്പെടുകയോ ചെയ്യാം.

ഡൗൺലോഡ് ലിങ്കിന് 72 മണിക്കൂർ കാലാവധി
വ്യക്തിഗത ഡാറ്റ വിഭാഗങ്ങൾ ആവശ്യപ്പെട്ടാൽ സാധാരണയായി ഏതാനും മിനിറ്റുകൾക്കുള്ളിൽ വിവരങ്ങൾ ലഭിക്കും. എന്നാൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുന്ന വലിയ ആർക്കൈവ് ലഭിക്കാൻ 24 മണിക്കൂർ വരെ എടുത്തേക്കാം. ഡൗൺലോഡ് ലിങ്ക് ഇമെയിലിൽ ലഭിച്ചാൽ 72 മണിക്കൂറിനുള്ളിൽ ഫയൽ ഡൗൺലോഡ് ചെയ്യണം. നിലവിൽ മൊബൈൽ ആപ്പിലൂടെ ഈ സൗകര്യം ലഭ്യമല്ല. അതിനാൽ കമ്പ്യൂട്ടർ ഉപയോഗിച്ചാണ് ഡാറ്റ ആവശ്യപ്പെടേണ്ടത്. പൊതുവായി ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിൽ വ്യക്തിഗത വിവരങ്ങൾ ഡൗൺലോഡ് ചെയ്യുന്നത് ഒഴിവാക്കണമെന്നും ലിങ്ക്ഡ്ഇൻ നിർദേശിച്ചിട്ടുണ്ട്.

संबंधित समाचार