Wednesday, 25 November 2026
Online Edition

നീതിക്കായുള്ള പോരാട്ടം തുടരും, ഉറപ്പുകൾ ലഭിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ല: വളർമതി

എൽപിഎസ്ടി സമരത്തെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഉദ്യോഗാർഥികൾക്ക് നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും വളർമതി വ്യക്തമാക്കി. 2 വർഷത്തെ റിട്ടയർമെന്റ് ഒഴിവുകൾ റാങ്ക് ലിസ്റ്റിലുള്ളവർക്ക് ഉറപ്പാക്കണമെന്നാണ് പ്രധാന ആവശ്യം.

N
Nikhil •
നീതിക്കായുള്ള പോരാട്ടം തുടരും, ഉറപ്പുകൾ ലഭിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ല: വളർമതി
Select Article Language:
Showing original Malayalam version.

തിരുവനന്തപുരം: നീതിക്കുവേണ്ടിയാണ് സമരം നടത്തുന്നതെന്നും സമരത്തിൽനിന്ന് പിന്നോട്ടില്ലെന്നും വളർമതി വ്യക്തമാക്കി. സമരക്കാരോട് ശത്രുതയില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ കൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാനാകില്ല. സമരത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും താനൊരു കുറ്റവാളിയല്ലെന്നും നിലവിൽ ഒളിവിൽ പോകേണ്ട സാഹചര്യമാണുള്ളതെന്നും അവർ പറഞ്ഞു.

സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന സർക്കാർ വാദത്തെയും വളർമതി ചോദ്യം ചെയ്തു. ഇതുസംബന്ധിച്ച എന്ത് കണക്കാണ് സർക്കാർ പുറത്തുവിട്ടതെന്നും എങ്ങനെയാണ് വിഷയം പഠിച്ചതെന്നും സർക്കാർ വ്യക്തമാക്കണം. ലിസ്റ്റിലെ ഒന്നാം റാങ്കുകാരന് പോലും ജോലി ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. പി.എസ്.സി സംവിധാനത്തിൻ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത അവർ എച്ച്.ടി.വി തസ്തികകളിലെ ജില്ലാ അടിസ്ഥാനത്തിലുള്ള ഒഴിവുകളുടെ കണക്കുകൾ പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു.

ഉറപ്പുകൾ കിട്ടിയാൽ സമരം അവസാനിപ്പിക്കും
റിട്ടയർമെന്റ് ഒഴിവുകൾ ലിസ്റ്റിലുള്ള ഉദ്യോഗാർഥികൾക്ക് കിട്ടുമെന്ന് ഉറപ്പുനൽകിയ ശേഷമേ ഇനി സർക്കാർ ചർച്ചയ്ക്ക് വിളിക്കാവു. ലിസ്റ്റ് നീട്ടുന്നതിനും വിജ്ഞാപനം വൈകിപ്പിക്കുന്നതിനും സർക്കാർ ഇതുവരെ ശുപാർശ നൽകിയിട്ടില്ല. എയ്ഡഡ് മേഖലയിലെ അധ്യാപകരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. രണ്ടുവർഷത്തെ റിട്ടയർമെന്റ് ഒഴിവുകൾ ലിസ്റ്റിലുള്ളവർക്ക് ഉറപ്പുനൽകിയാൽ സമരം അവസാനിപ്പിക്കുമെന്നും അവർ വ്യക്തമാക്കി.

Related Stories