26-11-2026, गुरुवार
ऑनलाइन संस्करण

ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അനധ്യാപക തസ്തികകളിലേക്കുള്ള നിയമനം പിഎസ് സിക്ക്

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ 36 അനധ്യാപക തസ്തികകളിലേക്കുള്ള നിയമനം പി.എസ്.സിക്ക് വിടാൻ തീരുമാനിച്ചു.

N
Nikhil •
WhatsApp Facebook X
ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അനധ്യാപക തസ്തികകളിലേക്കുള്ള നിയമനം പിഎസ് സിക്ക്
समाचार भाषा चुनें:
मूल मलयालम संस्करण दिखाया जा रहा है।

തിരുവനന്തപുരം : ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ അനധ്യാപക തസ്തികകളിലേക്കുള്ള നിയമനം പി.എസ്.സിക്ക് വിടാൻ തീരുമാനം. സർവകലാശാലയിലുള്ള 36 അനധ്യാപക തസ്തികകളിലേക്കുള്ള സ്ഥിരം നിയമനങ്ങളാണ് പി.എസ്.സി മുഖേന നടത്തുന്നത്. പി.എസ്.സിയുടെ നിലവിലുള്ള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും ഈ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. ഇതോടെ റാങ്ക് പട്ടികയിലുള്ള നിരവധി ഉദ്യോഗാർത്ഥികൾക്ക് നിയമന സാധ്യതയായി. സർവകലാശാലയിൽ ആകെ 70 അനധ്യാപക തസ്തികകളാണ് നിലവിലുള്ളത്. ഇതിൽ പി.എസ്.സിക്ക് വിട്ട 36 തസ്തികകൾ ഒഴികെയുള്ള ബാക്കി നിയമനങ്ങൾ നിലവിലെ രീതിയിൽ കരാറടിസ്ഥാനത്തിൽ തന്നെ തുടരും.

संबंधित समाचार