26-11-2026, गुरुवार
ऑनलाइन संस्करण

സംസ്ഥാന കോൺഗ്രസിലെ ഭിന്നത: എഐസിസിയോട് പരാതിപ്പെട്ട എ ഗ്രൂപ്പിനെതിരെ വിഡി പക്ഷം; വലിയ പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമമെന്ന് വിലയിരുത്തൽ

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് എഐസിസിക്ക് നൽകിയ പരാതിയെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത. വിഡി സതീശൻ അനുകൂലികൾ ഇത് സർക്കാരിനെതിരെയുള്ള സംഘടിത നീക്കമായി കാണുന്നു. എഐസിസി ഇടപെട്ടാൽ മാത്രം പ്രതികരിക്കാനാണ് സതീശൻ പക്ഷത്തിന്റെ തീരുമാനം.

N
Nikhil •
WhatsApp Facebook X
സംസ്ഥാന കോൺഗ്രസിലെ ഭിന്നത: എഐസിസിയോട് പരാതിപ്പെട്ട എ ഗ്രൂപ്പിനെതിരെ വിഡി പക്ഷം; വലിയ പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തിത്തീർക്കാൻ ശ്രമമെന്ന് വിലയിരുത്തൽ
समाचार भाषा चुनें:
मूल मलयालम संस्करण दिखाया जा रहा है।

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനത്തിലെ അതൃപ്തിയുമായി ബന്ധപ്പെട്ട് എഐസിസി അധ്യക്ഷന് മുന്നിൽ പരാതിപ്പെട്ട എ ഗ്രൂപ്പ് നീക്കത്തെ ഗൗരവത്തോടെ കണ്ട് മുഖ്യമന്ത്രി വിഡി സതീശനെ അനുകൂലിക്കുന്ന പക്ഷം. സംസ്ഥാന കോൺഗ്രസിലെ കെസി വേണുഗോപാൽ ഗ്രൂപ്പും എ ഗ്രൂപ്പും നടത്തുന്ന സമ്മർദ്ദ നീക്കങ്ങൾക്ക് തത്കാലം വഴങ്ങേണ്ടെന്ന നിലപാടിലാണ് വിഡി സതീശൻ ചേരിയുടെ തീരുമാനം.

അതേസമയം മുഖ്യമന്ത്രിക്കെതിരെയല്ല പരാതിപ്പെട്ടതെന്നാണ് എ ഗ്രൂപ്പ് വിശദീകരണം. എന്നാൽ സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് വലിയ പ്രശ്നങ്ങൾ ഉണ്ടെന്ന് വരുത്തിത്തീർക്കാനുള്ള സംഘടിത ശ്രമമായാണ് എ ഗ്രൂപ്പ് നീക്കത്തെ വിഡി സതീശൻ ചേരി കാണുന്നത്. അതുകൊണ്ടുതന്നെ ഗ്രൂപ്പ് നീക്കങ്ങൾക്കെതിരെ മറുപരാതിയുമായി എഐസിസിയെ സമീപിക്കേണ്ടെന്നാണ് വിഡി പക്ഷം തീരുമാനിച്ചിരിക്കുന്നത്. എ ഗ്രൂപ്പിൻ്റെ പരാതിയിൽ എഐസിസി നേതൃത്വം ചോദ്യങ്ങൾ ചോദിച്ചാൽ മാത്രം തങ്ങളുടെ ഭാഗം പറഞ്ഞാൽ മതിയെന്നാണ് നിശ്ചയിച്ചിരിക്കുന്നത്.

संबंधित समाचार