25 നവംബർ 2026, ബുധൻ
ഓൺലൈൻ എഡിഷൻ

കാമുകനെ തേടി കാനഡയിൽ നിന്ന് ഇന്ത്യയിലെത്തിയ വനിതയുടെ പ്രായം അറിഞ്ഞതോടെ യുവാവ് പിന്മാറി

S
Samanyu k •
WhatsApp Facebook X
കാമുകനെ തേടി കാനഡയിൽ നിന്ന് ഇന്ത്യയിലെത്തിയ വനിതയുടെ പ്രായം അറിഞ്ഞതോടെ യുവാവ് പിന്മാറി
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

ഡേറ്റിം​ഗ് ആപ്പിലൂടെ പരിചയപ്പെട്ട കാമുകനെ തേടി 61 കാരി കാനഡയിൽ നിന്ന് ഇന്ത്യയിലെത്തി. രാജസ്ഥാനിലെ യുവാവിനെ അന്വേഷിച്ചാണ് സ്ത്രീ എത്തിയത്. എന്നാൽ കാമുകിയെ നേരിട്ടുകണ്ടതോടെ യുവാവ് പിന്മാറുകയായിരുന്നു. ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ വിവാഹം ചെയ്യാനാണ് ഇവർ രാജസ്ഥാനിലെത്തിയത്. സ്ത്രീയുടെ പ്രായം അറിഞ്ഞ യുവാവ് വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും സംഭവം കനേഡിയൻ എംബസിയുടെയും പൊലീസിന്റെയും ഇടപെടലിലേക്ക് എത്തുകയും ചെയ്തു.
ഒരു വർഷം മുമ്പാണ് നിതിൻ എന്ന യുവാവുമായി 61കാരി ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും സുഹൃത്തുക്കളാവുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ഇതിന്റെ ഭാഗമായി ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലേക്ക് പുറപ്പെട്ട യുവതി നവംബർ 11-ന് ഡൽഹിയിലെത്തി.
ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ നിതിനാണ് വിമാനത്താവളത്തിലെത്തി യുവതിയെ സ്വീകരിച്ചത്. തുടർന്ന് രാജസ്ഥാനിലുള്ള മറ്റൊരു ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. ഇരുവരും രണ്ട് ദിവസത്തോളം താമസിച്ചു.
എന്നാൽ സ്ത്രീക്ക് 61 വയസുണ്ടെന്ന് മനസിലാക്കിയതോടെ നിതിൻ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി.
സംഭവത്തിൽ മാനസികമായി തളർന്ന സ്ത്രീ നവംബർ 13-ന് കനേഡിയൻ എംബസിയുമായി ബന്ധപ്പെടുകയും വിവരങ്ങൾ അറിയിക്കുകയും ചെയ്തു. എംബസി വിവരം പൊലീസിന് കൈമാറി. തുടർന്ന് പുലർച്ചെ നാലോടെ ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
മികച്ച വീഡിയോകൾ
എല്ലാം കാണുക
സ്വകാര്യ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുകയാണ് നിതിൻ. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. യുവതിയെ കാനഡയിലേക്ക് തിരിച്ചയക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

ബന്ധപ്പെട്ട വാർത്തകൾ