Wednesday, 25 November 2026
Online Edition

ശബരിമലയിൽ അപ്രതീക്ഷിത പ്രതിസന്ധി, സ്പോട്ട് ബുക്ക് ചെയ്യുന്ന പലരും ദർശനത്തിനെത്തുന്നില്ല; പരിശോധിക്കുമെന്ന് മന്ത്രി

ഏജൻസികൾ കൂട്ടമായി ബുക്കിംഗ് നടത്തുന്നുണ്ടോ എന്ന് പരിശോധിക്കും. 5000 സ്ലോട്ടുകൾ അധികമായി ഉൾപ്പെടുത്താൻ ആലോചനയുണ്ടെന്നും ഇതിനായി ഹൈക്കോടതിയുടെ അനുമതി തേടിയെന്നും മന്ത്രി

N
Nikhil •
ശബരിമലയിൽ അപ്രതീക്ഷിത പ്രതിസന്ധി, സ്പോട്ട് ബുക്ക് ചെയ്യുന്ന പലരും ദർശനത്തിനെത്തുന്നില്ല; പരിശോധിക്കുമെന്ന് മന്ത്രി
Select Article Language:
Showing original Malayalam version.

കൊച്ചി: ശബരിമല സ്പോട്ട് ബുക്കിംഗ് ബുക്ക് ചെയ്യുന്നവർ പലരും ദർശനത്തിന് എത്തുന്നില്ലെന്ന് മന്ത്രി കെ. മുരളീധരൻ. ഏജൻസികൾ കൂട്ടമായി ബുക്കിംഗ് നടത്തുന്നുണ്ടോ എന്ന് പരിശോധിക്കും. 5000 സ്ലോട്ടുകൾ അധികമായി ഉൾപ്പെടുത്താൻ ആലോചനയുണ്ടെന്നും ഇതിനായി ഹൈക്കോടതിയുടെ അനുമതി തേടിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശബരിമലയിൽ എത്തിയ തീർത്ഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടായി. ശബരിമലയിൽ വൈകിട്ട് 4 മണി വരെ 42,958 പേർ മല ചവിട്ടി.

കൊച്ചിൻ ക്യാൻസർ സെന്റർ പ്രതിസന്ധി പരിഹരിക്കുമെന്നും ക്യാൻസർ സെന്ററിലെയും കളമശ്ശേരി മെഡിക്കൽ കോളേജിലെയും പ്രശ്നങ്ങൾ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ആഴ്ച ജില്ലയിൽ നേരിട്ട് എത്തി ഇക്കാര്യങ്ങൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

Related Stories