
കായംകുളത്ത് ലഹരിവേട്ട; 13.43 കിലോ കഞ്ചാവുമായി സ്ഥിരം കുറ്റവാളി അറസ്റ്റില്, പിടികൂടിയത് നിരവധി കേസുകളിലെ പ്രതിയെ
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കായംകുളത്ത് നടത്തിയ പരിശോധനയിൽ 13.43 കിലോ കഞ്ചാവുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അൻഷാദ് (31) അറസ്റ്റിലായി. സ്കൂട്ടറിൽ പ്ലാസ്റ്റിക് ചാക്കിൽ കടത്തുകയായിരുന്ന കഞ്ചാവ് കായംകുളം പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്നാണ് പിടകൂടിയത്.











