2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

1500 ഡോക്ടർമാരുടെയും 500 നഴ്‌സുമാരുടെയും തസ്‌തികകൾ സൃഷ്‌ടിക്കും, പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി; 'ആദ്യ കമ്മ്യൂണിറ്റി കിച്ച ജനുവരി 1 ന് ആരംഭിക്കും'

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 10, ശനി | 02:49 PM
പങ്കുവെക്കുക:
1500 ഡോക്ടർമാരുടെയും 500 നഴ്‌സുമാരുടെയും തസ്‌തികകൾ സൃഷ്‌ടിക്കും, പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി; 'ആദ്യ കമ്മ്യൂണിറ്റി കിച്ച ജനുവരി 1 ന് ആരംഭിക്കും'
1500 ഡോക്ടർമാരുടെയും 500 നഴ്‌സുമാരുടെയും തസ്‌തികകൾ സൃഷ്‌ടിക്കും, പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രി; 'ആദ്യ കമ്മ്യൂണിറ്റി കിച്ച ജനുവരി 1 ന് ആരംഭിക്കും'കേരളപ്രഭാതം

സർക്കാർ ആശുപത്രികളിൽ 1500 ഡോക്ടർമാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചു. കൂടാതെ, സംസ്ഥാനത്തെ ആദ്യ കമ്മ്യൂണിറ്റി കിച്ചൻ 2027 ജനുവരി 1-ന് ആലപ്പുഴ മെഡിക്കൽ കോളേജിൽ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആലപ്പുഴ: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 1500 ഡോക്ടർമാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ധനകാര്യ വകുപ്പിന് ഔദ്യോഗികമായി കത്ത് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ആലപ്പുഴ മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യൽറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് മന്ത്രിയുടെ നിർണായക പ്രഖ്യാപനം. സർക്കാർ ആശുപത്രികളിലെ ആദ്യ കമ്മ്യൂണിറ്റി കിച്ചൻ 2027 ജനുവരി ഒന്നിന് ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവർത്തനം ആരംഭിക്കുമെന്നും ഒരു കേന്ദ്ര പൊതുമേഖലാ സ്ഥാപനം ഇതിന്റെ സ്പോൺസറാകുമെന്നും അദ്ദേഹം അറിയിച്ചു.

ആരോഗ്യ മേഖലയിൽ നിലവിലുള്ള പ്രതിസന്ധികൾ ഒറ്റയടിക്ക് പരിഹരിക്കാനുള്ള അത്ഭുതവിദ്യ തന്റെ പക്കലില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, വകുപ്പ് ഒറ്റക്കെട്ടായി നിന്നാൽ നിലവിലെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യാൻ സാധിക്കുമെന്നും കൂട്ടിച്ചേർത്തു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

നെടുമ്പാശേരി അപകടം: ​ഗൂഢാലോചനക്ക് തെളിവില്ല, കസ്റ്റഡി അനുവദിക്കരുതെന്ന് പ്രതിഭാ​ഗം, അപകടത്തിൽ മരിച്ചവർക്കും സ്വപ്നങ്ങളുണ്ടായിരുന്നെന്ന് പ്രോസിക്യൂഷൻ
കേരളം