2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വയോധികനെ ടോറസ് ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 03:31 PM
പങ്കുവെക്കുക:
റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വയോധികനെ ടോറസ് ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം
റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വയോധികനെ ടോറസ് ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യംകേരളപ്രഭാതം

കാവാലം എസ്.ബി.ഐ ജങ്ഷന് സമീപം റോഡരികിലൂടെ നടന്നുപോകുന്നതിനിടെ ടോറസ് ലോറിയിടിച്ച് ഗുരുതരമായി പരുക്കേറ്റ കാവാലം പുതിയറയിൽ എ.എസ്. മോഹനൻ വൈദ്യർ (72) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു.

കാവാലം: റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വയോധികൻ ടോറസ് ലോറിയിടിച്ച് മരിച്ചു. കാവാലം പുതിയറയിൽ എ.എസ്. മോഹനൻ വൈദ്യർ (72) ആണ് മരിച്ചത്. കാവാലം എസ്.ബി.ഐ ജങ്ഷന് സമീപം വ്യാഴാഴ്ച രാവിലെ 10.40 ഓടെയായിരുന്നു അപകടം.

റോഡരികിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറി പെട്ടെന്ന് മുന്നോട്ടെടുക്കുന്നതിനിടെ മോഹനൻ വൈദ്യരെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഡ്രൈവറുടെ ശ്രദ്ധയിൽപെടാതിരുന്നതാണ് അപകടത്തിന് കാരണമായത്. കേൾവിശേഷി കുറവുള്ളയാളാണ് അപകടത്തിൽപ്പെട്ടത്. ഇടതുകാലിനും വലതുകൈക്കും ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രദേശത്ത് ദീർഘകാലം നിലത്തെഴുത്ത് ആശാനായി പ്രവർത്തിച്ചുവരികയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: പരേതയായ ഓമന. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് നാരകത്തറ കൃഷ്ണപുരം ശാന്തിതീരം ശ്മശാനത്തിൽ നടക്കും.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)