2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കണ്ടെയ്നറിൽ ഉടക്കി, വള്ളത്തിന്റെ വല നശിച്ചതായി പരാതി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 12, തിങ്കൾ | 05:55 AM
പങ്കുവെക്കുക:
കണ്ടെയ്നറിൽ ഉടക്കി, വള്ളത്തിന്റെ വല നശിച്ചതായി പരാതി
കണ്ടെയ്നറിൽ ഉടക്കി, വള്ളത്തിന്റെ വല നശിച്ചതായി പരാതികേരളപ്രഭാതം

കടലില്‍ ഒഴുകിനടന്ന കണ്ടെയ്‌നറില്‍ ഉടക്കി അമ്പലപ്പുഴ സ്വദേശികളുടെ 'ശബരിമല അയ്യന്‍' എന്ന ഡിസ്‌കോ വള്ളത്തിന്റെ വല പൂര്‍ണമായി നശിച്ചു. വലയിലുണ്ടായിരുന്ന മത്തിയുള്‍പ്പെടെ ഏകദേശം 18 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

അമ്പലപ്പുഴ: പുറംകടലില്‍ മത്സ്യബന്ധനത്തിനിടെ കണ്ടെയ്‌നറില്‍ ഉടക്കി വള്ളത്തിന്റെ വല പൂര്‍ണമായി നശിച്ചു. ഏകദേശം 18 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

അമ്പലപ്പുഴ സ്വദേശികളായ പ്രഭാഷ്, സന്തോഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള 'ശബരിമല അയ്യന്‍' എന്ന ഡിസ്ക്കോ വള്ളത്തിന്റെ വലയാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാവിലെ 28 തൊഴിലാളികളുമായി അമ്പലപ്പുഴയില്‍ നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ടതായിരുന്നു ഈ വള്ളം.

കരയില്‍ നിന്ന് ഏകദേശം നാല് നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് കടലില്‍ ഒഴുകിനടന്ന കണ്ടെയ്‌നറില്‍ വല ഉടക്കിയത്. വലയിലുണ്ടായിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന മത്തിയും നഷ്ടപ്പെട്ടു. തൊട്ടടുത്ത് മത്സ്യബന്ധനം നടത്തിയിരുന്ന മറ്റ് വള്ളങ്ങളിലെ തൊഴിലാളികളുടെ സഹായത്തോടെ വല കരയിലെത്തിച്ചപ്പോഴേക്കും അത് പൂര്‍ണമായും നശിച്ചിരുന്നു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)