24 നവംബർ 2026, ചൊവ്വ
ഓൺലൈൻ എഡിഷൻ

Ramayana part 1: കോഴ്സ് പൂർത്തിയാക്കിയതിന് തൊട്ടടുത്ത ദിവസം ബ്രഹ്മാണ്ഡ ചിത്രത്തിനൊപ്പം തുടങ്ങിയ മലയാളി സൗണ്ട് ഡിസൈനർ

S
Samanyu k •
WhatsApp Facebook X
Ramayana part 1: കോഴ്സ് പൂർത്തിയാക്കിയതിന് തൊട്ടടുത്ത ദിവസം ബ്രഹ്മാണ്ഡ ചിത്രത്തിനൊപ്പം തുടങ്ങിയ മലയാളി സൗണ്ട് ഡിസൈനർ
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

ലോകശ്രദ്ധയാകർഷിച്ച ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ത്തിന്റെ സൗണ്ട് മിക്‌സിങ്, റെക്കോർഡിങ് നയിച്ചതും മലയാളി. അദ്ദേഹത്തിന്റെ ടീമിലെ സൗണ്ട് ഡിസൈനറായ ജയഹരി കാവാലം കോഴ്‌സ് പൂർത്തിയാക്കിയതിന്റെ തൊട്ടടുത്ത ദിവസം മുതൽ ഈ ചിത്രത്തിന്റെ ഭാഗമായി എന്ന കൗതുകവുമുണ്ട്.
നിതേഷ് തിവാരിയുടെ ചിത്രത്തിന്റെ ഭാരതീയ ഭാഷകളിലെ ശബ്ദലേഖന സംവിധാനം നിർവഹിച്ചത് തൃശൂർ സ്വദേശിയായ അജയ് കുമാർ പി ബിയാണ്. അദ്ദേഹത്തിന്റെ സഹായിയായാണ് ജയഹരി പ്രവർത്തിച്ചത്.
പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് സൗണ്ട് റെക്കോർഡിങ് ആൻഡ് സൗണ്ട് ഡിസൈൻ കോഴ്‌സ് പൂർത്തിയാക്കിയതിന്റെ തൊട്ടടുത്ത ദിവസം മുതലാണ് 40 ഭാഷകളിലായി ലോകത്തെ 59,000 തിയേറ്ററുകളിൽ പ്രദർശനം തുടങ്ങിയ ചിത്രത്തിന്റെ സൗണ്ട് മിക്‌സിങ്, റെക്കോർഡിങ് ടീമിൽ ജയഹരി പ്രവർത്തിച്ചു തുടങ്ങിയത്. ഈ രംഗത്ത് പുതുമുഖമായ ജയഹരിക്ക് തുടക്കത്തിൽത്തന്നെ വലിയൊരു പ്രോജക്ടിന്റെ ഭാഗമാകുക എന്ന ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കാനായി.

ബന്ധപ്പെട്ട വാർത്തകൾ