Saturday, 28 November 2026
Online Edition

തൃശൂരില്‍ ഡിഐജി ഓഫീസിന്റെ മതിലിനപ്പുറത്തെ ക്ഷേത്രത്തില്‍ മോഷണം ; ഒരു വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണ

N
Nikhil •
തൃശൂരില്‍ ഡിഐജി ഓഫീസിന്റെ മതിലിനപ്പുറത്തെ ക്ഷേത്രത്തില്‍ മോഷണം ; ഒരു വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണ
Select Article Language:
Showing original Malayalam version.

തൃശൂര്‍: നഗരത്തില്‍ പോലീസ് സ്‌റ്റേഷന് തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍ കവര്‍ച്ച. ഇന്ന് പുലര്‍ച്ചെ നഗരത്തിലെ ഡിഐജി ഓഫീസിന് തൊട്ടടുത്തുള്ള ഇരട്ടച്ചിറ ശിവക്ഷേത്രത്തിലാണ് മോഷണം നടന്നത്. വിലപ്പെട്ട വസ്തുക്കളൊന്നും പോയതായി റിപ്പോര്‍ട്ടില്ല. എന്നാല്‍ പോലീസ് ഉന്നതരുടെ ഓഫീസിന് തൊട്ടടുത്താണ് മോഷണം നടന്നതെന്നതാണ് ആശങ്ക. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് നഗരത്തിലെ ഈ ഭാഗത്ത് മോഷണം നടക്കുന്നത്.

ഡിഐജി ഓഫീസിന് പുറമേ പോലീസ് കമ്മീഷണര്‍ ഓഫീസ് ഉള്‍പ്പെടെയുള്ളവ ഒരു കിലോമീറ്റര്‍ പരിധിയിലാണ്. ഇന്ന് പുലര്‍ച്ചെ ക്ഷേത്രത്തിന്റെ വാതില്‍ കുത്തിത്തുറന്ന് അകത്തുകയറാന്‍ ശ്രമിക്കുകയായിരുന്നു. വഴിപാട് കൗണ്ടറിന്റെ വാതിലും തകര്‍ത്തു. നഷ്ടം കണക്കാനായി കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ട്.

ആറുമാസം മുമ്പും ഇവിടെ മോഷണം നടന്നിരുന്നു. എന്നാല്‍ അന്നും വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടില്ല. പ്രതിയെ രണ്ടുമാസത്തിന് ശേഷമാണ് പിടികൂടിയത്. പുറത്തെ വിളക്ക് മാത്രമാണ് കാണാതായതെന്നാണ് വിവരം. കഴിഞ്ഞതവണയും ചെറിയ ചില വിളക്കുകളും പുറത്തുള്ള വസ്തുക്കളുമാണ് കാണാതായത്. പോലീസിന്റെ മൂക്കിന്‍ തുമ്പില്‍ നടന്ന മോഷണം എന്ന നിലയിലാണ് ഇത് കുടുതല്‍ സംസാരവിഷയമാകുന്നത്. ഈ മോഷണത്തില്‍ രണ്ടുമാസത്തിന് ശേഷം കള്ളന്‍ ഉത്തരേന്ത്യന്‍ സ്വദേശിയാണെന്ന് കണ്ടെത്തിയിരുന്നു. ഇയാളെ പിന്നീട് തമിഴ്‌നാട്ടില്‍ നിന്നും പിടികൂടുകയും ചെയ്തു.

അന്നേദിവസം സമീപത്തെ മറ്റൊരു ക്ഷേത്രത്തിലും ഇയാള്‍ മോഷണം നടത്തിയതാണ് പ്രതിയെ പിടികൂടാന്‍ സഹായകരമായത്. സിസിടിവി ദൃശ്യങ്ങള്‍ വെച്ചായിരുന്നു ഇയാളെ പിടികൂടിയത്. എന്നാല്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മോഷണം മറ്റൊരാളാണ് നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. നേരത്തേ പിടിയിലായ കള്ള ഇപ്പോള്‍ കസ്റ്റഡിയിലാണ്.

Related Stories