Friday, 27 November 2026
Online Edition

മുഖക്കുരുവിന് ചികിത്സ തേടി തിരൂരിൽ ഡോക്ടറെ കാണാനെത്തിയ യുവതിയുടെ വെളിപ്പെടുത്തൽ; മരുന്നായി നൽകിയത് ആരോഗ്യപ്രശ്നം ഉണ്ടാക്കുന്ന ക്രീം എന്ന് ആരോപണം

തിരൂരിൽ ഡോ. ബാലകൃഷ്ണൻ നായർ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന 'എഫ് ട്യൂൺ' ഫേസ് ക്രീം രോഗികൾക്ക് നൽകുന്നതായി കണ്ടെത്തൽ. എന്നാൽ ഈ ക്രീമിന് പാർശ്വഫലങ്ങളില്ലെന്നാണ് ഡോക്ടറുടെ വാദം.

N
Nikhil •
മുഖക്കുരുവിന് ചികിത്സ തേടി തിരൂരിൽ ഡോക്ടറെ കാണാനെത്തിയ യുവതിയുടെ വെളിപ്പെടുത്തൽ; മരുന്നായി നൽകിയത് ആരോഗ്യപ്രശ്നം ഉണ്ടാക്കുന്ന ക്രീം എന്ന് ആരോപണം
Select Article Language:
Showing original Malayalam version.

തിരൂർ: ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന 'എഫ് ട്യൂൺ' എന്ന ഫേസ് ക്രീം രോഗികൾക്ക് കുറിപ്പടിയായി എഴുതി നൽകി ഡോക്ടർ. തിരൂരിൽ ക്ലിനിക്ക് നടത്തുന്ന ഡോ. ബാലകൃഷ്ണൻ നായരാണ് ഫേസ് ക്രീമുകളെ കുറിച്ചുള്ള ഗുരുതര റിപ്പോർട്ടുകൾ പുറത്തുവരുന്ന ഈ സാഹചര്യത്തിലും ഈ ഫേസ് ക്രീം മരുന്നായി എഴുതി നൽകിയത്. ഏഷ്യാനെറ്റ് ന്യൂസ് ഇൻവെസ്റ്റിഗേഷനിലാണ് ഇക്കാര്യം കണ്ടെത്തിയത്. മുഖക്കുരു മാറ്റുന്നതിനായി ചികിത്സ തേടിയെത്തിയ തനിക്ക് ഡോക്ടർ ഈ ക്രീം എഴുതി നൽകിയതായി യുവതി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ഡോക്ടറുടെ ക്ലിനിക്കിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഫാർമസി വഴിയാണ് ഈ ക്രീം രോഗികൾക്ക് വിൽക്കുന്നത്.

സംഭവം വിവാദമായതോടെ തന്റെ നടപടിയെ ന്യായീകരിച്ച് ഡോ. ബാലകൃഷ്ണൻ നായർ രംഗത്തെത്തി. 'എഫ് ട്യൂൺ' ക്രീമിന് യാതൊരുവിധ പാർശ്വഫലങ്ങളുമില്ലെന്നാണ് ഡോക്ടറുടെ വാദം. രോഗികൾക്ക് നിർദ്ദേശിക്കുന്നതിനൊപ്പം കഴിഞ്ഞ രണ്ട് വർഷമായി താനും ഇതേ ക്രീം ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 42 വർഷത്തെ സേവന പാരമ്പര്യമുള്ള തന്റെ ചികിത്സയ്ക്കെതിരെ ഇതുവരെ ആരും പരാതി ഉന്നയിച്ചിട്ടില്ലെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

Related Stories