Saturday, 28 November 2026
Online Edition

ദിവസവും ഒരു നേരം തെെര് കഴിക്കുന്നത് പതിവാക്കൂ, കാരണം

കാൽസ്യം, വിറ്റാമിൻ ബി12, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമാണ് തൈര്. ഇവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്താനും ശരീരത്തിന്റെ സാധാരണ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും സഹായിക്കും.

N
Nikhil •
ദിവസവും ഒരു നേരം തെെര് കഴിക്കുന്നത് പതിവാക്കൂ, കാരണം
Select Article Language:
Showing original Malayalam version.

എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കുന്നത് മുതൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നത് വരെ പലർക്കും അറിയാത്ത നിരവധി ആരോഗ്യഗുണങ്ങൾ തൈരിനുണ്ട്. തൈരിലുള്ള ജീവനുള്ള സൂക്ഷ്മാണുക്കൾ കുടലിന്റെ ആരോഗ്യത്തിന് ഗുണകരമായ നല്ല ബാക്ടീരിയകളെ ഉൾക്കൊള്ളുന്നുവെന്ന് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ സൗരഭ് സേത്തി പറയുന്നു. തൈര് തയ്യാറാക്കുന്ന പ്രക്രിയയിൽ അതിലെ ലാക്ടോസ് ഒരു പരിധിവരെ വിഘടിക്കപ്പെടുന്നു. കൂടാതെ തൈരിലുള്ള ജീവനുള്ള സൂക്ഷ്മാണുക്കൾ ബാക്കിയുള്ള ലാക്ടോസിനെ ദഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

കാൽസ്യം, വിറ്റാമിൻ ബി12, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നമാണ് തൈര്. ഇവ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്താനും ശരീരത്തിന്റെ സാധാരണ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താനും സഹായിക്കും. ചിലതരം തൈരുകൾക്ക് ആരോഗ്യകരമായ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും കുടലിന്റെ ആവരണത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സാധിക്കും.

ശരീരത്തിന് ആവശ്യമായ ഒമ്പത് അവശ്യ അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു എന്നതാണ് ഇതിന്റെ മറ്റൊരു ഗുണം. ഈ പ്രോട്ടീൻ വയറിന് നിറഞ്ഞ അനുഭവം നൽകുകയും പേശികളെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. മധുരം ചേർക്കാത്ത ഗ്രീക്ക് യോഗർട്ട് ഹൃദയാരോഗ്യത്തിന് മികച്ചതാണ്. ഇതിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, മാത്രമല്ല സാധാരണയായി ഇതിൽ പഞ്ചസാരയുടെ അളവ് വളരെ കുറവായിരിക്കും.

ഗ്രീക്ക് യോഗർട്ടിൽ കാൽസ്യവും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്, ഇവ എല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുന്നു. പേശികളുടെ ആരോഗ്യത്തിന് ഇത് വളരെ നല്ലതാണ്. ഒരു കപ്പ് ഗ്രീക്ക് യോഗർട്ടിൽ ഏകദേശം 20 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടാകാം. പ്രായമാകുന്തോറും മതിയായ അളവിൽ പ്രോട്ടീൻ കഴിക്കുന്നത് പ്രധാനമാണ്. കാരണം പതിവ് വ്യായാമത്തോടൊപ്പം പേശികളുടെ ബലം നിലനിർത്താൻ ഇത് സഹായിക്കുന്നു.

Related Stories