Saturday, 28 November 2026
Online Edition

ആരാകും 12 കോടി നേടുന്ന ആ ഭാഗ്യശാലി? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം; പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്

ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന ഈ വർഷത്തെ പൂജാ ബമ്പർ (ബിആർ 112) നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് നടക്കും. രണ്ടാം സമ്മാനം 50 ലക്ഷം 10 പേർക്കും മൂന്നാം സമ്മാനം 5 ലക്ഷം 10 പേർക്കും ലഭിക്കും. 300 രൂപയാണ് ടിക്കറ്റ് വില.

N
Nikhil •
ആരാകും 12 കോടി നേടുന്ന ആ ഭാഗ്യശാലി? അറിയാൻ ഇനി മണിക്കൂറുകൾ മാത്രം; പൂജാ ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക്
Select Article Language:
Showing original Malayalam version.

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പ‍ർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 50 ലക്ഷം 10 പേർക്കും മൂന്നാം സമ്മാനം 5 ലക്ഷം 10 പേർക്കും നാലാം സമ്മാനം മൂന്ന് ലക്ഷം അഞ്ച് പേർക്കും ലഭിക്കും. അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേർക്കും ലഭിക്കുമ്പോൾ, സമാശ്വാസ സമ്മാനം 4 പേർക്ക് ഒരു ലക്ഷം വീതവും ലഭിക്കും. കൂടാതെ 5000 ( 8100 പേർക്ക്), 1000 (64800 പേർക്ക്), 500 (1,29,600 പേർക്ക് ) 300 (1, 40, 400 പേർക്ക്) രൂപയും ഉൾപ്പെടെ 39,11,20,000 രൂപ സമ്മാനമായി ലഭ്യമാകുന്നതാണ് സമ്മാന ഘടന. 300 രൂപയാണ് ടിക്കറ്റ് വില.

സമ്മാനം ലഭിച്ചെന്ന അറിയിപ്പുമായി രജിസ്‌ട്രേഷൻ ഫീസ്, പ്രോസസ്സിങ് ഫീസ്, ജിഎസ്ടി, നികുതി, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയവ ആവശ്യപ്പെട്ട് ഫോൺ മുഖേനയോ കത്തുകളിലൂടെയോ എത്തുന്ന സന്ദേശങ്ങൾ വിശ്വസിച്ച് പണം കൈമാറരുതെന്ന് ഭാഗ്യക്കുറി വകുപ്പ് മുന്നറിയിപ്പ് നൽകി. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് വിവരങ്ങൾ, ഒടിപി, യുപിഐ പിൻ, ആധാർ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ അപരിചിതരുമായി പങ്കുവയ്ക്കരുതെന്നും ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ. ഇമ്പശേഖർ അറിയിച്ചു.

Related Stories