Friday, 27 November 2026
Online Edition

മാമി തിരോധാനക്കേസിൽ ക്രൈം ബ്രാഞ്ചിൻ്റെ നീക്കം; പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യും

മാമി തിരോധാനക്കേസിൽ ക്രൈം ബ്രാഞ്ചിൻ്റെ നീക്കം. പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചവരെ ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനാണ് നീക്കം.

N
Nikhil •
മാമി തിരോധാനക്കേസിൽ ക്രൈം ബ്രാഞ്ചിൻ്റെ നീക്കം; പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യും
Select Article Language:
Showing original Malayalam version.

കോഴിക്കോട്: മാമി തിരോധാനക്കേസിൽ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചവരെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ച്. മാമിയെ തട്ടിക്കൊണ്ടുപോയതിൽ മുമ്പ് ചോദ്യം ചെയ്ത് വിട്ടയച്ചവർക്ക് പങ്കെന്ന് സൂചന. തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാനാണ് നീക്കം.തട്ടിക്കൊണ്ടുപോകൽ വകുപ്പ് ചുമത്തി ക്രൈംബ്രാഞ്ച് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

കോഴിക്കോട് സ്വദേശിയായ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂർ എന്ന മാമിയെ 2023 ഓഗസ്റ്റ് 21നാണ് കാണാതായത്. മാമിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചിരിക്കാമെന്ന നിഗമനത്തിലാണ് ക്രൈം ബ്രാഞ്ച് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആദ്യം നടക്കാവ് പൊലീസ് അന്വേഷിച്ച കേസിൽ വീഴ്ചകൾ സംഭവിച്ചതായി ആക്ഷേപം ഉയർന്നിരുന്നു. ഇതേ തുടർന്ന് കോഴിക്കോട് കമ്മീഷണരുടെ മേല്‍നോട്ടത്തിലുള്ള സ്ക്വാഡും കേസ് അന്വേഷിച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ശക്തമാക്കി കുടുംബം രംഗത്തെത്തിയെങ്കിലും സംസ്ഥാന സർക്കാർ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.

Related Stories