27-11-2026, शुक्रवार
ऑनलाइन संस्करण

ഓപ്പറേഷൻ ചക്കക്കൊമ്പൻ ചിന്നക്കലാലിൽ പുരോഗമിക്കുകയാണ്. രാവിലെ മുതൽ ദൗത്യസംഘത്തെ ആന വലയ്ക്കുകയാണ്. .

ചിന്നക്കനാലിൽ ചക്കക്കൊമ്പനെ മയക്ക് വെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് കാട്ടിലേക്ക് വിടുന്നതിനുള്ള നടപടികൾ (ഓപ്പറേഷൻ ചക്കക്കൊമ്പൻ) പുരോഗമിക്കുകയാണ്. ദൗത്യത്തിൻ്റെ ചില ചിത്രങ്ങൾ

N
Nikhil •
WhatsApp Facebook X
ഓപ്പറേഷൻ ചക്കക്കൊമ്പൻ ചിന്നക്കലാലിൽ പുരോഗമിക്കുകയാണ്. രാവിലെ മുതൽ ദൗത്യസംഘത്തെ ആന വലയ്ക്കുകയാണ്. .
समाचार भाषा चुनें:
मूल मलयालम संस्करण दिखाया जा रहा है।

രാവിലെ ആനയെ ഡ്രോൺ പരിരോധനയിലൂടെ ലൊക്കേറ്റ് ചെയ്തു
പുലർച്ചെ ആനയുണ്ടായിരുന്നത് 80 ഏക്കർ പൊന്നുസാമി എസ്റ്റേറ്റിന് സമീപം. ആനയിറങ്കൽ ജലാശയത്തിനോട് ചേർന്ന സ്ഥലമാണിത്.

ചക്കക്കൊമ്പൻ ജലാശയത്തിലേക്ക്
80 ഏക്കറിൽ നിന്നാണ് ജലാശയത്തിലേക്ക് ഇറങ്ങി. 80 ഏക്കറിൽ നിന്നാണ് ജലാശയത്തിലേക്ക് ഇറങ്ങിയത്.

തിരികെ 80 ഏക്കറിലേക്ക് കയറി
പടക്കം പൊട്ടിച്ച് കുങ്കിയാനകൾ നിൽക്കുന്ന സ്ഥലത്തിന് അടുത്തേക്ക് കൊണ്ടുവരാൻ ശ്രമം

ദൗത്യം ഉച്ചക്ക് ശേഷത്തേക്ക് മാറ്റി
മയക്കു വെടിവെക്കാൻ കഴിഞ്ഞില്ല. എട്ടുമണി മുതൽ കിടന്ന് ഉറങ്ങുന്ന സ്വഭാവമാണ് ചക്കക്കൊമ്പന്.

ഉറക്കമുണർന്ന് ചക്കകൊമ്പൻ
പന്നിയാർ ഭാഗത്തേക്ക് നീങ്ങി. നിരീക്ഷണ സംഘം ആനയ്ക്ക് പിന്നാലെ.

ആന കൊക്കുപാറ ഭാഗത്തേക്ക്
ജലാശയത്തിൽ ആന, മയക്കുവെടി വയ്ക്കാൻ പറ്റിയ സാഹചര്യമല്ല

संबंधित समाचार