Friday, 27 November 2026
Online Edition

കുവൈത്തിൽ പിടികൂടിയത് 124 കുപ്പി മദ്യം, അനധികൃത മദ്യവിൽപ്പന നടത്തിയ ഏഴ് ആഫ്രിക്കൻ സ്വദേശികൾ അറസ്റ്റിൽ

കുവൈത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ ഏഴ് ആഫ്രിക്കൻ സ്വദേശികൾ അറസ്റ്റിൽ. പിടികൂടിയത് 124 കുപ്പി മദ്യം. മയക്കുമരുന്ന് കലർത്തിയ കടലാസുകളുമായി ഡെലിവറി ജോലി ചെയ്യുന്ന ഒരാളെ പിടികൂടിയതോടെയാണ് സംഭവത്തിന്‍റെ തുടക്കം.

N
Nikhil •
കുവൈത്തിൽ പിടികൂടിയത് 124 കുപ്പി മദ്യം, അനധികൃത മദ്യവിൽപ്പന നടത്തിയ ഏഴ് ആഫ്രിക്കൻ സ്വദേശികൾ അറസ്റ്റിൽ
Select Article Language:
Showing original Malayalam version.

കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയിരുന്ന സംഘത്തെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഏഴ് പ്രവാസികളാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് പ്രാദേശികമായി നിർമിച്ച 124 കുപ്പി മദ്യവും പിടിച്ചെടുത്തു.

ആഭ്യന്തര മന്ത്രാലയത്തിന്‍റെ അനധികൃത പ്രവർത്തനങ്ങൾക്കെതിരായ നടപടികളുടെ ഭാഗമായി ക്യാപിറ്റൽ ഗവർണറേറ്റ് സുരക്ഷാ വിഭാഗവും പ്രത്യേക ദൗത്യസേനയും സംയുക്തമായാണ് പരിശോധന നടത്തിയത്. മയക്കുമരുന്ന് കലർത്തിയ കടലാസുകളുമായി ഡെലിവറി ജോലി ചെയ്യുന്ന ഒരാളെ പിടികൂടിയതോടെയാണ് സംഭവത്തിന്റെ തുടക്കം. ഇയാളെ ചോദ്യം ചെയ്തതിനെ തുടർന്ന് അനധികൃത മദ്യവിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന താമസസ്ഥലങ്ങൾ കണ്ടെത്തുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ സംഘത്തിലെ ശേഷിക്കുന്നവരെയും പിടികൂടി. അറസ്റ്റിലായവരിൽ ചിലർക്കെതിരെ ഒളിച്ചോടിയതുമായി ബന്ധപ്പെട്ട പരാതികളുടെ അടിസ്ഥാനത്തിൽ നേരത്തേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. പ്രതികളെയും പിടിച്ചെടുത്ത മദ്യവും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related Stories