Tuesday, 24 November 2026
Online Edition

'ഷാഫി എ ​ഗ്രൂപ്പെങ്കിൽ എട്ടാമത്തെ അത്ഭുതം, സൈബർ ആക്രമണത്തിന് പിന്നിൽ പെട്ടിതാങ്ങികൾ, ആശാന് വേണ്ടി ശിഷ്യൻ ഇറങ്ങിയിരിക്കുന്നു': രാജ്മോഹൻ ഉണ്ണിത്താൻ

യൂത്ത് കോൺ​ഗ്രസ് അധ്യക്ഷനായി ഉമ്മൻ ചാണ്ടി നിർദേശിച്ചത് മറ്റൊരാളെയാണ്. ഉമ്മൻചാണ്ടിയുടെ നിർദേശം ചിലർ ചവറ്റുകുട്ടയിലിട്ടുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

N
Nikhil •
'ഷാഫി എ ​ഗ്രൂപ്പെങ്കിൽ എട്ടാമത്തെ അത്ഭുതം, സൈബർ ആക്രമണത്തിന് പിന്നിൽ പെട്ടിതാങ്ങികൾ, ആശാന് വേണ്ടി ശിഷ്യൻ ഇറങ്ങിയിരിക്കുന്നു': രാജ്മോഹൻ ഉണ്ണിത്താൻ
Select Article Language:
Showing original Malayalam version.

തിരുവനന്തപുരം: ഷാഫി പറമ്പിലിനെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എം പി. ഷാഫി എ ​ഗ്രൂപ്പല്ലെന്ന് പറഞ്ഞ ഉണ്ണിത്താൻ ഷാഫി എ ​ഗ്രൂപ്പെങ്കിൽ എട്ടാമത്തെ അത്ഭുതമെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു. ഉമ്മൻചാണ്ടി സ്കൂൾ ഓഫ് പൊളിറ്റിക്സിന്റെ സർട്ടിഫിക്കറ്റ് വേണ്ട. രാഹുൽ മാങ്കൂട്ടത്തിലിനെ ലക്ഷ്യമിട്ടും രാജ്മോഹൻ ഉണ്ണിത്താൻ വിമർശനമുന്നയിച്ചു. സൈബർ ആക്രമണത്തിന് പിന്നിൽ പെട്ടിതാങ്ങികളാണ്. ആശാന് വേണ്ടി ശിഷ്യൻ ഇറങ്ങിയിരിക്കുന്നു. യൂത്ത് കോൺ​ഗ്രസ് അധ്യക്ഷനായി ഉമ്മൻ ചാണ്ടി നിർദേശിച്ചത് മറ്റൊരാളെയാണ്. ഉമ്മൻചാണ്ടിയുടെ നിർദേശം ചിലർ ചവറ്റുകുട്ടയിലിട്ടുവെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

Related Stories