Friday, 27 November 2026
Online Edition

അതിർത്തി കടന്ന് ചൈനീസ് സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ; ടി.വൈ.എ ഫാഷൻ കോസ്മെറ്റിക്‌സിന്റെ 14 പ്രൊഡക്ടുകൾക്ക് രേകകളില്ലെന്ന് റിപ്പോർട്ട്

മലപ്പുറം ഡ്രഗ്സ് കൺട്രോൾ യൂണിറ്റ് നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാതെ വിൽപ്പനക്കെത്തിച്ച ടി.വൈ.എ ഫാഷൻ കോസ്മെറ്റിക്‌സിന്റെ 14 ഇനം ഉത്പന്നങ്ങൾ കണ്ടെത്തി. ഇവയ്ക്ക് ഒന്നിന് പോലും വിദേശ ഉത്പന്നങ്ങൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റില്ലെന്നും, വിൽപ്പന മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നുമാണ് പരിശോധനാ റിപ്പോർട്ട്.

N
Nikhil •
അതിർത്തി കടന്ന് ചൈനീസ് സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ; ടി.വൈ.എ ഫാഷൻ കോസ്മെറ്റിക്‌സിന്റെ 14 പ്രൊഡക്ടുകൾക്ക് രേകകളില്ലെന്ന് റിപ്പോർട്ട്
Select Article Language:
Showing original Malayalam version.

കൊച്ചി: രാജ്യാതിർത്തി താണ്ടിയും സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ കേരളത്തിലെത്തുന്നതായി റിപ്പോർട്ട്. കേരളത്തിൽ അനധികൃത ചൈനീസ് സൗന്ദര്യവർധക ഉത്പന്നങ്ങളുടെ വിൽപ്പനയും വ്യാപകമാണെന്ന് ഡ്രഗ്സ് കൺട്രോൾ യൂണിറ്റിന്റെ കണ്ടെത്തൽ. മലപ്പുറം ഡ്രഗ്സ് കൺട്രോൾ യൂണിറ്റ് നടത്തിയ പരിശോധനയിൽ മതിയായ രേഖകളില്ലാതെ വിൽപ്പനക്കെത്തിച്ച ടി.വൈ.എ ഫാഷൻ കോസ്മെറ്റിക്‌സിന്റെ 14 ഇനം ഉത്പന്നങ്ങൾ കണ്ടെത്തി. ഇവയ്ക്ക് ഒന്നിന് പോലും വിദേശ ഉത്പന്നങ്ങൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റില്ലെന്നും, വിൽപ്പന മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നുമാണ് പരിശോധനാ റിപ്പോർട്ട്. ഇന്നലെയാണ് ഡി ആർ യു ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ചൈനീസ് ക്രീമുകൾ പിടിച്ചെടുത്തത്.

അതേസമയം മലപ്പുറത്ത് കണ്ടെത്തിയ മെർക്കുറി കലർന്ന എഫ് ട്യൂൺ ഫെയ്സ് ക്രീമിന്‍റെ കസ്റ്റമർകെയർ നമ്പർ കാസർകോട്ടെ സ്ത്രീയുടെ പേരിലാണെന്ന് കണ്ടെത്തി. വൃക്കരോഗം ബാധിച്ച മലപ്പുറത്തെ പെൺകുട്ടിയുമായി ബന്ധപ്പെട്ടത് കാസർകോട്ടെ ഈ നമ്പറിൽ നിന്നാണ്. നമ്പറിന്‍റെ ഉടമയ്ക്ക് ഇന്ന് പൊലീസ് നോട്ടീസ് നൽകും. മെർക്കുറി കലർന്ന ക്രീം വിൽക്കുന്ന കാസർകോട്, മംഗലാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

Related Stories