Friday, 27 November 2026
Online Edition

ഷാഫി പൊട്ടൻഷ്യലുള്ള നല്ല നേതാവ്, ഫ്ലക്സ് വെയ്ക്കേണ്ട ആവശ്യമില്ല; ഷാഫിയെ പിന്തുണച്ച് ടി സിദ്ദിഖ്

ഷാഫിക്ക് മുന്നോട്ടുപോകാൻ ബോർഡ് വയ്ക്കേണ്ടതില്ലെന്നും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. ഷാഫി ഉയർന്ന തലത്തിൽ നിൽക്കുന്ന നേതാവാണ്.

N
Nikhil •
ഷാഫി പൊട്ടൻഷ്യലുള്ള നല്ല നേതാവ്, ഫ്ലക്സ് വെയ്ക്കേണ്ട ആവശ്യമില്ല; ഷാഫിയെ പിന്തുണച്ച് ടി സിദ്ദിഖ്
Select Article Language:
Showing original Malayalam version.

വയനാട്: ഷാഫി പൊട്ടൻഷ്യലുള്ള നല്ല നേതാവാണെന്നും ഫ്ലക്സ് വെക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി ടി സിദ്ദിഖ്. ഷാഫിക്ക് മുന്നോട്ടുപോകാൻ ബോർഡ് വയ്ക്കേണ്ടതില്ലെന്നും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേതാവാണെന്നും സിദ്ദിഖ് കൂട്ടിച്ചേർത്തു. ഷാഫി ഉയർന്ന തലത്തിൽ നിൽക്കുന്ന നേതാവാണ്. എല്ലാവരെയും ഉൾക്കൊണ്ട് കൊണ്ടാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. ഇപി - പിജെ തർക്കം സിപിഎമ്മിൽ നടക്കുകയാണെന്നും സിപിഎം ആഭ്യന്തര പ്രശ്നത്തിലൂടെ പോകുന്നുവെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി. കോൺഗ്രസിൽ അങ്ങനെ ഒരു പ്രശ്നവുമില്ല.

വയനാട് ഇന്ന് രാജ്യത്ത് തന്നെ അഭിമാനകരമായ നേട്ടം കൈവരിക്കാൻ പോകുന്നുവെന്നും സിദ്ദിഖ് പറഞ്ഞു. രാജ്യത്തെ ആദ്യ ഇ വേസ്റ്റ് ജില്ലയായി ഇന്ന് വയനാടിനെ മുഖ്യമന്ത്രി പ്രഖ്യാപിക്കും. ജില്ലയെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട സമയം ഇന്ന് ഇന്ത്യക്ക് അഭിമാനമായ ജില്ലയായി വയനാട് കടന്നുവരുന്നു. പ്ലാസ്റ്റിക് ഫ്രീ ജില്ലയിലേക്കുള്ള പ്രയാണവും തുടങ്ങാൻ പോവുകയാണ്. അതിന് എസ്ഒപി തയ്യാറാക്കണം. ദീർഘകാല പദ്ധതിയാണ് അതിനുവേണ്ടിയുള്ള പ്ലാറ്റ്ഫോമും റോഡ് മാപ്പും തയ്യാറാക്കുമെന്നും സിദ്ദിഖ് അറിയിച്ചു.

അതേ സമയം ഷാഫി പറമ്പിലിന് അഭിവാദ്യമർപ്പിച്ച് കാഞ്ഞങ്ങാട്ടും ഫ്ലക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു. കാഞ്ഞങ്ങാട് ബസ് സ്റ്റാൻ്റിലാണ് ബോർഡ് ഉള്ളത്. 'കുപ്രചരണങ്ങൾക്കും കുടിലതന്ത്രങ്ങൾക്കും തകർക്കാൻ ആവില്ല ഈ ജനകീയ മുഖത്തെ' എന്നാണ് ബോർഡിലുള്ളത്. യൂത്ത് കോൺഗ്രസിൻ്റെ പേരിലാണ് ഫ്ലക്സ്. ഇന്നലെ തൃക്കരിപ്പൂരിലും ഷാഫി അനുകൂല ഫ്ലക്സ് വച്ചിരുന്നു. ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട് ഡിസിസിക്ക് മുൻപിലും ഫ്ലക്സ് വെച്ചിരുന്നു. യൂത്ത് കോൺഗ്രസിൻ്റെ പേരിലാണ് ഫ്ലക്സ്. പ്രവർത്തകർ കൂടെയുണ്ടെന്നാണ് ഫ്ലക്സിലുള്ളത്.

Related Stories