കൊല്ലം ചടയമംഗലത്തെ ജടായു എർത്ത് സെന്ററിൽ വിസ്മയക്കാഴ്ചകൾ ആസ്വദിക്കാൻ സന്ദർശകരുടെ വൻ തിരക്ക്. ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപം കാണുന്നതിനായി പ്രതിദിനം ഏഴായിരത്തിലധികം ആളുകളാണ് ഇവിടെ എത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. സന്ദർശകരിൽ ഭൂരിഭാഗവും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. രാമായണം സിനിമയുടെ വൻവിജയത്തിന് പിന്നാലെയാണ് സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായത്.
ശബരിമല തീർത്ഥാടന കാലം ആരംഭിക്കുന്നതോടെ സന്ദർശകരുടെ എണ്ണത്തിൽ ഇനിയും വൻ വർധനവുണ്ടാകുമെന്നാണ് വിലയിരുത്തൽ. എം സി റോഡ് വഴി ശബരിമലയിലേക്ക് പോകുന്ന തീർത്ഥാടകർക്ക് ജടായുപ്പാറയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനാകും എന്നതും അനുകൂല ഘടകമാണ്. പാറയ്ക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന കോദണ്ഡരാമ ക്ഷേത്രവും തീർത്ഥാടകരെ ഇവിടേക്ക് ആകർഷിക്കുന്നു.
രാമായണത്തിന്റെ വൻവിജയത്തിന് പിന്നാലെ ജടായുവിനെ കാണാൻ പ്രതിദിനം എത്തുന്നത് 7000ലേറെ പേർ; വിസ്മയം കാണാൻ ഗവർണറും
S
Samanyu k
•