28-11-2026, शनिवार
ऑनलाइन संस्करण

പെറു ഹൈവേയിൽ സിനിമാ സ്റ്റൈൽ കവർച്ച; ഇന്ത്യക്കാരന്റെ കാറിന് നേരെ 30 റൗണ്ട് വെടിയുതിർത്ത് സ്വർണ്ണം കൊള്ളയടിച്ചു!

ജോർജ് ഷാവേസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇന്ത്യൻ പൗരനായ വിജയ് പഗ്രാണി ഇസ (29), മാരി നതാലി മിറാൻഡ എസ്പിനോസ (35) എന്നിവരെ ലാ പെർല ജില്ലയിലെ സാന്താ റോസ കുന്നിന് സമീപം വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 6.30-ഓടെയാണ് ആക്രമിച്ചത്.

N
Nikhil •
WhatsApp Facebook X
പെറു ഹൈവേയിൽ സിനിമാ സ്റ്റൈൽ കവർച്ച; ഇന്ത്യക്കാരന്റെ കാറിന് നേരെ 30 റൗണ്ട് വെടിയുതിർത്ത് സ്വർണ്ണം കൊള്ളയടിച്ചു!
समाचार भाषा चुनें:
मूल मलयालम संस्करण दिखाया जा रहा है।

കോസ്റ്റ വെർഡെ: പെറുവിലെ കാല്ലാവോ മേഖലയിലെ കോസ്റ്റ വെർഡെയ്ക്ക് സമീപം നടന്ന സായുധ കവർച്ചയ്ക്കിടെ, മുഖംമൂടി ധരിച്ച അക്രമികൾ വാഹനത്തിന് നേരെ 30-ലധികം തവണ വെടിയുതിർത്തതിനെത്തുടർന്ന് ഒരു ഇന്ത്യക്കാരനും പെറുവിയൻ യുവതിക്കും പരിക്കേറ്റു. സ്വർണ്ണാഭരണങ്ങളും സ്വർണക്കട്ടികളും ഉണ്ടായിരുന്നതായി കരുതപ്പെടുന്ന ബാഗുകളും സ്യൂട്ട്കേസുകളുമായി അക്രമികൾ കടന്നുകളഞ്ഞു.

ജോർജ് ഷാവേസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഇന്ത്യൻ പൗരനായ വിജയ് പഗ്രാണി ഇസ (29), മാരി നതാലി മിറാൻഡ എസ്പിനോസ (35) എന്നിവരെ ലാ പെർല ജില്ലയിലെ സാന്താ റോസ കുന്നിന് സമീപം വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ 6.30-ഓടെയാണ് ആക്രമിച്ചത്. പെറുവിയൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, സായുധരായ ഒരു സംഘം ഒന്നിലധികം വാഹനങ്ങൾ ഉപയോഗിച്ച് ഇവരുടെ കറുത്ത എസ്.യു.വി തടഞ്ഞായിരുന്നു ആക്രമണവും കവർച്ചയും നടത്തിയത്.

പെറുവിയൻ മാധ്യമമായ 'എൽ കൊമേഴ്‌സിയോ' റിപ്പോർട്ട് ചെയ്ത സംഭവത്തിന്റെ ദൃശ്യങ്ങളിൽ, മുഖംമൂടി ധരിച്ച അക്രമികൾ വാഹനം വളഞ്ഞ് അതിന്റെ ബോഡിയിലും ജനാലകളിലും ആവർത്തിച്ച് വെടിയുതിർക്കുന്നത് കാണാം. ബാഗുകളും സ്യൂട്ട്കേസുകളും ഒരു ബ്രീഫ്കേസും കൈക്കലാക്കുന്നതിന് മുൻപ് അക്രമികൾ വാഹനം ഇടിപ്പിക്കുകയും വാതിലുകൾ ബലം പ്രയോഗിച്ച് തുറക്കുകയും ചെയ്തു.

കാല്ലാവോ പോലീസ് റീജിയൺ മേധാവി ജനറൽ ഓൾഗർ ബെനവിഡെസ് പറഞ്ഞതനുസരിച്ച്, കവർച്ചയും ആക്രമണവുമാണ് പ്രധാന അന്വേഷണ വഴി. ഒരു ഇന്ത്യക്കാരനും പെറുവിയൻ യുവതിക്കും പരിക്കേറ്റതായി അദ്ദേഹം സ്ഥിരീകരിച്ചു. ഇരുവരും അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്. പരിക്കേറ്റ ഡ്രൈവർ പ്രാദേശിക ക്ലിനിക്കിൽ ചികിത്സയിലാണ്.

മോഷ്ടിക്കപ്പെട്ട ലഗേജുകളിൽ ആഭരണങ്ങളും സ്വർണ്ണക്കട്ടികളും ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും, ഉള്ളടക്കം എന്താണെന്ന് പോലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രക്ഷപ്പെടുന്നതിനിടെ അക്രമികൾ കോസ്റ്റ വെർഡെയുടെ താഴ്ഭാഗത്തേക്ക് മൊബൈൽ ഫോണുകൾ വലിച്ചെറിഞ്ഞതായും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ആക്രമണത്തിന് മുൻപ് നടത്തിയ ആശയവിനിമയങ്ങൾ കണ്ടെത്താമെന്ന പ്രതീക്ഷയിൽ വിദഗ്ധ സംഘം ഈ ഉപകരണങ്ങൾ വീണ്ടെടുക്കുമെന്ന് പോലീസ് അറിയിച്ചു.

संबंधित समाचार