28 നവംബർ 2026, ശനി
ഓൺലൈൻ എഡിഷൻ

രണ്ടാം ദിനം ഇരട്ടിയോളം ബുക്കിംഗ്; കുഞ്ചാക്കോ ബോബൻ ചിത്രം ‘ഹെയ്ൽ മേരി’ വൻ വിജയത്തിലേക്ക്

നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനായ ചിത്രം

N
Nikhil •
WhatsApp Facebook X
രണ്ടാം ദിനം ഇരട്ടിയോളം ബുക്കിംഗ്; കുഞ്ചാക്കോ ബോബൻ ചിത്രം ‘ഹെയ്ൽ മേരി’ വൻ വിജയത്തിലേക്ക്
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

നവാഗതനായ വിഷ്ണു രവികുമാർ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബൻ ചിത്രം ‘ഹെയ്ൽ മേരി’ രണ്ടാം ദിനം ആദ്യ ദിനത്തേക്കാൾ ഇരട്ടിയോളം ബുക്കിംഗുമായി വൻ വിജയത്തിലേക്ക്. കേരളത്തിൽ മാത്രം പ്രേക്ഷകരുടെ മികച്ച സ്വീകാര്യതയെ തുടർന്ന് രണ്ടാം ദിനം ചിത്രത്തിനായി 89 ലേറ്റ് നൈറ്റ് എക്സ്ട്രാ ഷോകൾ കൂട്ടിച്ചേർത്തു. കേരളത്തിലും വിദേശ രാജ്യങ്ങളിലും രണ്ടാം ദിനം ഹൗസ്ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

പ്രമുഖ രാഷ്ട്രീയ നേതാവ് ശ്രീ വി. എം. സുധീരനും ചിത്രം കണ്ടശേഷം മികച്ച അഭിപ്രായം പങ്കുവച്ചു. “ഇന്ന് തൃശൂർ ശോഭയിൽ കുഞ്ചാക്കോ ബോബൻ മുഖ്യ കഥാപാത്രമായി അഭിനയിച്ച ‘Hail Mary’ കണ്ടു. എനിക്കും ലതയ്ക്കും മകൾക്കും കൊച്ചുമോനും വളരെ ഇഷ്ടപ്പെട്ടു. ആ സിനിമ കണ്ടിറങ്ങുമ്പോൾ തന്നെ അതിലെ നായകനും എനിക്ക് വളരെയേറെ പ്രിയങ്കരനുമായ കുഞ്ചാക്കോ ബോബനെയും സംവിധായകൻ വിഷ്ണു രവികുമാർ ഉൾപ്പെടെയുള്ള ടീമിനെയും തികച്ചും അപ്രതീക്ഷിതമായി കാണാനിടയായത് ആഹ്ലാദകരമായ ഒരു അനുഭവമായിരുന്നു.”

മാർട്ടിൻ പ്രക്കാട്ട് ഫിലിംസും ഗ്രീൻ റൂം പ്രൊഡക്ഷൻസും ചേർന്നാണ് ‘ഹെയ്ൽ മേരി’ നിർമ്മിച്ചത്. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർക്കൊപ്പം വിനയ് ഫോർട്ട്, ജഗദീഷ്, അനു സിത്താര, കാവ്യ രാമചന്ദ്രൻ, ശ്രീകാന്ത് മുരളി, അർച്ചന പദ്മിനി, ബിനോയ് നമ്പാല, ജാസിം ഹാഷിം, ഭാനുപ്രിയ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജി. ആർ. ഇന്ദുഗോപന്റെ നോവലിനെ അടിസ്ഥാനമാക്കി ഡോ. നീരജ് രാജനും മാർട്ടിൻ പ്രക്കാട്ടും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ‘ഹെയ്ൽ മേരി’യുടെ പിന്നിൽ മലയാള സിനിമയിൽ നിരവധി വിജയചിത്രങ്ങൾ സമ്മാനിച്ച പ്രമുഖ സാങ്കേതിക പ്രവർത്തകരാണ് അണിനിരക്കുന്നത്. റോബി വർഗീസ് രാജ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് ജേക്സ് ബിജോയ് സംഗീതം പകരുന്നു. ചമൻ ചാക്കോയാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവരും ചിത്രത്തിന്റെ നിർമാതാക്കളാണ്.

മലയാള സിനിമയിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകൻ ജേക്സ് ബിജോയിയുടെ നേതൃത്വത്തിലുള്ള മ്യൂസിക് ലേബലായ JxB റെക്കോർഡ്സ് ആണ് ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകർ: പ്രൊഡക്ഷൻ ഡിസൈൻ – ദിലീപ് നാഥ്, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ് – സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മലവട്ടത്ത്, ആക്ഷൻ കൊറിയോഗ്രാഫി – കലൈ കിങ്സൺ, ആക്ഷൻ – സന്തോഷ്, സൗണ്ട് ഡിസൈൻ – വിഷ്ണു സുജാതൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ – ആരിഷ് അസ്ലം, ജിബിൻ ജോൺ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ – അനൂപ് ചന്ദ്രൻ, സെക്കൻഡ് യൂണിറ്റ് ക്യാമറാമാൻ – അശ്വിൻ രമേഷ്, അസോസിയേറ്റ് ഡയറക്ടർമാർ – സിദ്ധാർത്ഥ് എസ്., രാജീവ് സേതുലാൽ ബി., കളറിസ്റ്റ് – ശ്രീക് വാര്യർ, വി.എഫ്.എക്സ്. – പ്രോമിസ്, സ്റ്റിൽസ് – സാബി ഹംസ, വിഷ്വൽ പ്രൊമോഷൻ – സ്നേക്ക് പ്ലാന്റ്, പബ്ലിസിറ്റി ഡിസൈൻസ് – ഓൾഡ് മങ്ക്സ്, പി.ആർ.ഒ. – പ്രതീഷ് ശേഖർ, ഹെയ്ൻസ്.

ബന്ധപ്പെട്ട വാർത്തകൾ