28-11-2026, शनिवार
ऑनलाइन संस्करण

മലപ്പുറം തലക്കടത്തൂരിൽ മതിൽ ഇടിഞ്ഞുവീണ് അപകടം; നാല് തൊഴിലാളികൾക്ക് പരിക്ക്

N
Nikhil •
WhatsApp Facebook X
മലപ്പുറം തലക്കടത്തൂരിൽ മതിൽ ഇടിഞ്ഞുവീണ് അപകടം; നാല് തൊഴിലാളികൾക്ക് പരിക്ക്
समाचार भाषा चुनें:
मूल मलयालम संस्करण दिखाया जा रहा है।

മലപ്പുറം: തലക്കടത്തൂർ പടിഞ്ഞാറക്കരയിൽ മതിൽ ഇടിഞ്ഞുവീണ് നാല് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. വീടിന്റെ മുറ്റത്തോട് ചേർന്നുള്ള കരിങ്കൽ മതിലാണ് തൊഴിലാളികളുടെ ദേഹത്തേക്ക് ഇടിഞ്ഞുവീണത്. അപകടത്തിൽ മതിൽ പൂർണമായും തകർന്നു.

പരിക്കേറ്റവരിൽ രണ്ടുപേർ മലയാളികളും രണ്ടുപേർ തമിഴ്‌നാട് സ്വദേശികളുമാണ്. മലയാളികളായ രാജീവ്, അഷ്റഫ് എന്നിവർക്കും തമിഴ്‌നാട് സ്വദേശികളായ രണ്ടുപേർക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടവിവരമറിഞ്ഞ് രക്ഷാപ്രവർത്തനം നടത്തി. മതിലിനടിയിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

അപകടത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

संबंधित समाचार