25 നവംബർ 2026, ബുധൻ
ഓൺലൈൻ എഡിഷൻ

നാല് വർഷം മുമ്പ് വിവാഹം; ഒരുമിച്ച് ക്ലിനിക്ക് നടത്തി; ദമ്പതികൾ മരിച്ച നിലയിൽ

S
Samanyu k •
WhatsApp Facebook X
നാല് വർഷം മുമ്പ് വിവാഹം; ഒരുമിച്ച് ക്ലിനിക്ക് നടത്തി; ദമ്പതികൾ മരിച്ച നിലയിൽ
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

കന്യാകുമാരിയിൽ യുവ ഡോക്ടറും ഭർത്താവും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കളിയിക്കാവിള പോലീസ് അന്വേഷണം ആരംഭിച്ചു. സംസ്ഥാന അതിർത്തി ജില്ലയിലെ കളിയിക്കാവിളയിൽ യുവ വനിതാ ഡോക്‌ടറെയും ഫാർമസിസ്റ്റായ ഭർത്താവിനേയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കളിയിക്കാവിളയ്ക്ക് സമീപം മീനച്ചൽ സ്വദേശിയായ ഫാർമസിസ്റ്റ് പ്രവീഷ് ചന്ദ്രൻ (30), ഹോമിയോ ഡോക്ടറായ ഭാര്യ ചേർമ കനി (28) എന്നിവരാണ് മരിച്ചത്.
നാലു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ മൂന്നു വർഷമായി മീനച്ചലിന് സമീപം പടന്താലുംമൂട്ടിൽ 'എച്ച്.എഫ് ക്ലിനിക്ക്' എന്ന പേരിൽ ഇരുവരും ചേർന്ന് ആശുപത്രിയും മെഡിക്കൽ സ്റ്റോറും നടത്തിവരികയായിരുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം പ്രവീഷ് ചന്ദ്രനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവ് മരിച്ചതറിഞ്ഞതിനെത്തുടർന്ന് അല്പസമയത്തിനകം ചേർമ കനിയും വീടിനുള്ളിലെ മുറിയിൽ കയറി ജീവനടുക്കാൻ ശ്രമിച്ചു. വിവരമറിഞ്ഞ ബന്ധുക്കൾ ഉടൻതന്നെ ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ