24-11-2026, मंगलवार
ऑनलाइन संस्करण

വ്യാജരേഖകൾ ഉപയോഗിച്ച് സംവരണ ജോലി നേടി; ബിഹാറിൽ 106 വനിതാ അധ്യാപകർക്കെതിരെ അന്വേഷണം

ബിഹാറിൽ 106 വനിതാ അധ്യാപകർക്കെതിരെ അന്വേഷണം. വ്യാജരേഖകൾ ഉപയോഗിച്ച് സംവരണ ജോലി നേടിയെന്ന പരാതിയിൽ ബിഹാർ വിദ്യാഭ്യാസ വകുപ്പ് ബിഹാർ പബ്ലിക്ക് സർവീസ് കമ്മീഷനാണ് നിർദേശം നൽകിയത്.

N
Nikhil •
WhatsApp Facebook X
വ്യാജരേഖകൾ ഉപയോഗിച്ച് സംവരണ ജോലി നേടി; ബിഹാറിൽ 106 വനിതാ അധ്യാപകർക്കെതിരെ അന്വേഷണം
समाचार भाषा चुनें:
मूल मलयालम संस्करण दिखाया जा रहा है।

പാറ്റ്ന: വ്യാജരേഖകൾ ഉപയോഗിച്ച് സംവരണ ജോലി നേടിയെന്ന പരാതിയിൽ ബിഹാറിൽ 106 വനിതാ അധ്യാപകർക്കെതിരെ അന്വേഷണം. 2024ലെ ബിഹാർ അധ്യാപക നിയമന പരീക്ഷ വഴി സംവരണ വിഭാഗത്തിൽ ജോലി നേടിയവർക്കെതിരെയാണ് അന്വേഷണം. ഉത്തർ പ്രദേശ് സ്വദേശികളായ 106 വനിതാ അധ്യാപകരുടെ സ്ഥിരതാമസ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനാണ് ബിഹാർ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയത്. പേരിന് മുന്നിലെ 'കെഎം' (കുമാരി) പ്രിഫിക്സാണ് സംശയത്തിനും തട്ടിപ്പ് കണ്ടെത്തലിനും വഴിവെച്ചത്.

ബിഹാറിലെ വ്യാജരേഖകളും ആധാർ വിലാസ മാറ്റവും ഉപയോഗിച്ചാണ് സംവരണ ആനുകൂല്യങ്ങൾ തട്ടിയെടുത്തതെന്നാണ് സംസ്ഥാന സർക്കാരിൻ്റെ പൊതു പരാതി പരിഹാര സംവിധാനമായ സഹ്യോഗ് പോർട്ടലിൽ ലഭിച്ച പരാതി. മുൻ അധ്യാപകനായ അമിത് വിക്രമാണ് പരാതി നൽകിയത്. യുപി സ്കൂൾ സർട്ടിഫിക്കറ്റുകളിലും ആധാറിലും സാധാരണയായ 'കെഎം', ബിഹാർ ഉദ്യോഗാർത്ഥികൾക്ക് പതിവില്ല. എന്നാൽ നിയമനം നേടിയ 106 വനിതാ അധ്യാപകരുടെ പേരിന് മുന്നിൽ കെഎം ശ്രദ്ധയിൽപെട്ടതോടെയാണ് സംശയമുണ്ടായത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിയമിക്കപ്പെട്ട 106 വനിത അധ്യാപകരുടെയും സ്ഥിരതാമസ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനാണ് ബിഹാർ വിദ്യാഭ്യാസ വകുപ്പ് ബിഹാർ പബ്ലിക്ക് സർവീസ് കമ്മീഷന് നൽകിയ നിർദേശം.

106 അധ്യാപകരിൽ 34 പേർ പട്ടികജാതി വിഭാഗത്തിലും 24 പേർ അതിപിന്നാക്ക വിഭാഗ (ഇബിസി) ത്തിലും 16 പേർ പിന്നാക്ക - വനിത വിഭാഗത്തിലും ഇഡബ്ലുഎസ്, പിന്നാക്ക വിഭാഗത്തിൽ 13 പേർ വീതവും ആറുപേരുർ പട്ടികജാതി വിഭാഗത്തിലുമാണ് നിയമിതരായത്. 2024ൽ നടന്ന റിക്രൂട്ട്മെൻ്റിൽ 66,000 അധ്യാപകരെയാണ് ജോലിക്കെടുത്തിരുന്നത്. ഇതിലാണ് യുപിയിൽ നിന്നുള്ള 106 അധ്യാപകർ വ്യാജ സ്ഥിരതാമസ, ജാതി സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് സംവരണാനുകൂല്യം നേടി ജോലിയിൽ കയറിപ്പറ്റിയെന്ന പരാതി ഉയർന്നിരിക്കുന്നത്. ബിഹാർ നിയമന ചട്ടപ്രകാരം മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് സംവരണ ആനുകൂല്യത്തിന് അർഹതയില്ല. ഇവർക്ക് സംവരണമില്ലാത്ത ജനറൽ കാറ്റഗറിക്ക് കീഴിൽ മാത്രമേ അപേക്ഷിക്കാനാകൂ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മൂന്ന് ഘട്ടമായി നടന്ന റിക്രൂട്ട്മെൻ്റിൽ 2.68 ലക്ഷം അധ്യാപകർ നിയമനം നേടിയിരുന്നു.

संबंधित समाचार