Friday, 27 November 2026
Online Edition

കൊല്ലത്ത് ബാർ ഹോട്ടൽ മാനേജറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ട് പ്രതികൾ പിടിയിൽ

തിങ്കളാഴ്ച രാത്രിയാണ് റൂം വേണമെന്ന ആവശ്യവുമായി എത്തിയ പ്രതികൾ ബാർ ഹോട്ടലിലെ മനേജരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. മുൻ വൈരാഗ്യത്തിൻ്റെ പുറത്ത് നടത്തിയ ആസൂത്രിത ആക്രമണം ആണിതെന്നാണ് നിഗമനം.

N
Nikhil •
കൊല്ലത്ത് ബാർ ഹോട്ടൽ മാനേജറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; രണ്ട് പ്രതികൾ പിടിയിൽ
Select Article Language:
Showing original Malayalam version.

കൊല്ലം: കൊല്ലം പെരുമ്പുഴയിൽ ബാർ ഹോട്ടൽ മാനേജരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. ഫൈസൽ, നിഹാൽ എന്നിവരാണ് പിടിയിലായത്. പെരുമ്പുഴയിലെ ഹരിശ്രീ റെസിഡന്‍സിയിലെ മാനേജരായ അൽത്താഫിനെയാണ് പ്രതികൾ ആക്രമിച്ചത്. മാനേജരെ വെട്ടിയ കേസിൽ ഒരു പ്രതി കൂടി പിടിയിലാകാനുണ്ട്. തിങ്കളാഴ്ച രാത്രിയാണ് റൂം വേണമെന്ന ആവശ്യവുമായി എത്തിയ പ്രതികൾ ബാർ ഹോട്ടലിലെ മനേജരെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

മുൻ വൈരാഗ്യത്തിൻ്റെ പുറത്ത് നടത്തിയ ആസൂത്രിത ആക്രമണമാണ് ഇതെന്നാണ് നിഗമനം. അറസ്റ്റിലായ ഫൈസലിനൊപ്പം ഉണ്ടായിരുന്ന ക്രിമിനൽ കേസ് പ്രതി കൊള്ളി നിയാസിനെയും മറ്റൊരു കേസിൽ പൊലീസ് പിടികൂടിയിട്ടുണ്ട്. നിയാസിനും ഹരിശ്രീ റെസിഡൻസിയിലെ ആക്രമണത്തിൽ പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമാണ്.

Related Stories