Saturday, 28 November 2026
Online Edition

കൊല്ലത്ത് പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ 21 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പോക്സോ കേസിൽ റിമാൻഡിലായിരുന്ന അഖിൽ ജാമ്യത്തിലിറങ്ങിയ ശേഷം ബെംഗളൂരുവിൽ ജോലി സ്ഥലത്തേക്കു പോയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി.

N
Nikhil •
കൊല്ലത്ത് പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ 21 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Select Article Language:
Showing original Malayalam version.

പുനലൂർ: കൊല്ലത്ത് പോക്സോ കേസ് പ്രതിയ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ ഏരൂർ നടുക്കുന്നുംപുറം അനഘയിൽ അഖിൽ സന്തോഷ് (21) ആണ് മരിച്ചത്. കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് അഖിൽ. മണിയാർ സ്വദേശി രത്നാകരന്റെ വീടിന്റെ സിറ്റൗട്ടിനോട് ചേർന്ന സൺ ഷെയ്ഡിന്റെ ഹുക്കിലാണ് അഖിൽ സന്തോഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പോക്സോ കേസിൽ റിമാൻഡിലായിരുന്ന അഖിൽ ജാമ്യത്തിലിറങ്ങിയ ശേഷം ബെംഗളൂരുവിൽ ജോലി സ്ഥലത്തേക്കു പോയിരുന്നു.

രത്നാകരന്‍റെ ബെംഗളൂരുവിലുള്ള കളുടെ മെസ്സിലാണ് അഖിലും ഇയാളുടെ പിതാവ് സന്തോഷും ജോലി ചെയ്യുന്നത്. രത്നാകരന്റെ ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് അവരെ തിങ്കളാഴ്ച പുലർച്ചെ അഖിൽ കാറിൽ നാട്ടിലെത്തിച്ചിരുന്നു. പുനലൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകി. മൃതദേഹം സംസ്കരിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Related Stories