Saturday, 28 November 2026
Online Edition

'അടൂരിലെ ശിഷ്യന് സംഭവിച്ചത് ആശാന് സംഭവിക്കാതിരിക്കട്ടെ'; ഷാഫി പറമ്പിലിന് ഗർഭനിരോധന ഉറകൾ അയച്ച് യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം

N
Nikhil •
'അടൂരിലെ ശിഷ്യന് സംഭവിച്ചത് ആശാന് സംഭവിക്കാതിരിക്കട്ടെ'; ഷാഫി പറമ്പിലിന് ഗർഭനിരോധന ഉറകൾ അയച്ച് യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം
Select Article Language:
Showing original Malayalam version.

കാസർഗോഡ്: കോൺഗ്രസിലെ രൂക്ഷമായ പരസ്യപ്പോരിനിടെ ഷാഫി പറമ്പിൽ എംപിക്കെതിരെ ഗർഭനിരോധന ഉറകൾ അയച്ച് ഒരുവിഭാഗം യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ഇതിന്റെ ദൃശ്യങ്ങൾ ഇവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. 'കാസർഗോഡ് യൂത്ത് കോൺഗ്രസ്' എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ദൃശ്യം പുറത്തുവന്നത്.

'അടൂരിലെ ശിഷ്യന് സംഭവിച്ചത് ആശാന് സംഭവിക്കാതിരിക്കട്ടെ, തീർന്നാൽ പറയാൻ മടിക്കരുത്, ആവശ്യാനുസരണം എത്തിച്ചു നൽകും' എന്ന കുറിപ്പിനൊപ്പമാണ് ഷാഫിക്ക് ഉറകൾ അയച്ചത്. അതേസമയം ഇത് കാസർകോട്ടെ യൂത്ത് കോൺഗ്രസിന്റെ ഔദ്യോഗിക പേജ് അല്ലെന്ന് ജില്ലാ നേതൃത്വം വ്യക്തമാക്കി.

രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിയും ഷാഫി പറമ്പിൽ എം.പിയും തമ്മിൽ വലിയ രീതിയിലുള്ള തർക്കങ്ങളാണ് ദിവസങ്ങളായി നിലനിൽക്കുന്നത്. ഷാഫി പറമ്പിലിന് എതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ പരസ്യമായി സംസാരിച്ചതോടെയാണ് പോര് തുടങ്ങിയത്. പിന്നാലെ പാലക്കാട് നിന്ന് രാജ്‌മോഹൻ ഉണ്ണിത്താന് നെല്ലിക്ക പാഴ്‌സലായി അയച്ച സംഭവം ഉണ്ടായിരുന്നു. കാഞ്ഞങ്ങാടും തൃക്കരിപ്പൂരും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഷാഫി പറമ്പിലിനെ അനുകൂലിച്ച് ഫ്‌ളക്‌സ് ബോർഡുകൾ ഉയർന്നു. കഴിഞ്ഞ ദിവസം പെൻഷനേഴ്‌സ് അസോസിയേഷൻ സമ്മേളനത്തിൽ രാജ്‌മോഹൻ ഉണ്ണിത്താന് എതിരെ പരസ്യ പ്രതിഷേധവും നടന്നിരുന്നു.

Related Stories