25 നവംബർ 2026, ബുധൻ
ഓൺലൈൻ എഡിഷൻ

ആർഎസ്എസ് പ്രവർത്തകനായിരുന്ന മണ്ണന്തല രഞ്ജിത് വധം: 11 പ്രതികൾ കുറ്റക്കാർ

മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ആണ് വിധി പറഞ്ഞത്. ആർഎസ്എസ് പ്രവർത്തകനായിരുന്ന രഞ്ജിത്ത് 2008 ഒക്ടബോർ 17നാണ് കൊല്ലപ്പെട്ടത്.

N
Nikhil •
WhatsApp Facebook X
ആർഎസ്എസ് പ്രവർത്തകനായിരുന്ന മണ്ണന്തല രഞ്ജിത് വധം: 11 പ്രതികൾ കുറ്റക്കാർ
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

തിരുവനന്തപുരം. മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി. കേസിലാകെ 12 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. പ്രതികളിൽ ഒരാൾ ഒളിവിലായതിനാൽ വിചാരണ നേരിട്ടിരുന്നില്ല. ആർഎസ്എസ് പ്രവർത്തകനായിരുന്ന രഞ്ജിത്തിനെ ഒരു സംഘം സിപിഎം പ്രവർത്തകർ രാഷ്ട്രീയ വിരോധം മൂലം കൊലപ്പെടുത്തിയെന്നാണ് കേസ്. 2008 ഒക്ടബോർ 17ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. കോട്ടമുകളിലെ ബേക്കറിയിൽ രഞ്ജിത്ത് നിൽക്കവെ ആണ് രണ്ട് കാറിലും ബൈക്കിലുമായെത്തിയ പ്രതികൾ ആക്രമണം നടത്തിയത്. ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായി കണ്ടെത്തിയിരുന്നു. ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയ സിപിഎം പ്രാദേശിക നേതാക്കളെയും പ്രതിചേർത്തിരുന്നു. വിചാരണാ വേളയിൽ പ്രോസിക്യൂഷൻ സാക്ഷികളായിരുന്ന പൊലീസുകാർ കൂറുമായിരുന്നു.

ബന്ധപ്പെട്ട വാർത്തകൾ