28-11-2026, शनिवार
ऑनलाइन संस्करण

എണ്ണക്കമ്പനികൾക്കെതിരെ കർണാടക സർക്കാർ നടപടി കടുപ്പിക്കുന്നു, കത്തയച്ച് കാത്തിരുന്ന് കേരളവും

പെട്രോളിൽ കൂടുതൽ എഥനോൾ കലർത്തിയതിന് എണ്ണക്കമ്പനികൾക്കെതിരെ കർണാടക സർക്കാർ നടപടി ശക്തമാക്കുന്നു. പരിശോധനക്കായി ശുദ്ധമായ പെട്രോൾ ആവശ്യപ്പെട്ട് കേരളവും കമ്പനികൾക്ക് കത്ത് നൽകിയിട്ടുണ്ട്.

N
Nikhil •
WhatsApp Facebook X
എണ്ണക്കമ്പനികൾക്കെതിരെ കർണാടക സർക്കാർ നടപടി കടുപ്പിക്കുന്നു, കത്തയച്ച് കാത്തിരുന്ന് കേരളവും
समाचार भाषा चुनें:
मूल मलयालम संस्करण दिखाया जा रहा है।

ബെം​ഗളൂരു: എഥനോള്‍ വിവാദത്തില്‍ എണ്ണക്കമ്പനികൾക്കെതിരെ കർണാടക സർക്കാർ നടപടി കടുപ്പിക്കുന്നു. ഇന്ധന മിശ്രണ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയില്‍ അളവില്‍ കൂടുതല്‍ എഥനോള്‍ കലർത്തിയതായി കണ്ടെത്തി. കേരളത്തില്‍ എഥനോള്‍ പരിശോധനക്കായി ശുദ്ധമായ പെട്രോള്‍ നല്‍ണമെന്ന് ആവശ്യപ്പെട്ട് സർക്കാർ മൂന്നാമതും എണ്ണ കമ്പനികള്‍ക്ക് കത്ത് നല്‍കി. പരിശോധന ഫലം വരാൻ വൈകുന്നതില്‍ ആശങ്കുയുണ്ടെന്ന് പമ്പ് ഉടമകളുടെ സംഘടന പ്രതികരിച്ചു. ബെംഗളൂരുവിലെ ദേവനഗൊന്തിയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ടെർമിനലിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. E20 പെട്രോളിൽ നിശ്ചിത അളവിലും കൂടുതൽ എഥനോൾ കലർത്തിയെന്നായിരുന്നു പരിശോധനയിലെ കണ്ടെത്തൽ. 3,000 ലിറ്റർ പെട്രോളിൽ 14 ലിറ്റർ അധിക എഥനോൾ കലർത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്.

എഥനോൾ മിശ്രണത്തിൽ മാത്രമല്ല, പെട്രോളിന്റെ അളവിലും ക്രമക്കേട് കണ്ടെത്തിയെന്നാണ് വിവരം. കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് ലീഗൽ മെട്രോളജി വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഏഴ് ദിവസത്തിനകം രേഖാമൂലം വിശദീകരണം നൽകണമെന്നാണ് നിർദേശം. രേഖകളും ഹാജരാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എഥനോൾ മിശ്രണത്തിന്റെ അളവിനെച്ചൊല്ലി ഉയർന്ന തർക്കത്തിനിടെ മിശ്രണ കേന്ദ്രത്തിൽ തന്നെ ക്രമക്കേട് കണ്ടെത്തിയത് എണ്ണക്കമ്പനികളെ കൂടുതൽ പ്രതിരോധത്തിലാകുകയാണ്. . അതേസമയം എഥനോൾ പരിശോധനയ്ക്കായി ശുദ്ധമായ പെട്രോൾ നൽകണമെന്ന് എണ്ണ കമ്പനികളോട് വീണ്ടും ആവശ്യപ്പെട്ടിരിക്കുകയാണ് കേരളം.

കമ്പനികൾ നിസ്സഹകരണം തുടരുന്ന സാഹചര്യത്തിൽ മൂന്നാം തവണയാണ് സർക്കാർ കത്ത് നൽകുന്നത്.നമ്പർ 9നാണ് എഥനോൾ അളവ് പരിശോധിക്കാൻ പെട്രോൾ പമ്പുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചത്. ഇതിൻറെ താരതമ്യ പഠനത്തിനാണ് ശുദ്ധമായ പെട്രോൾ ആവശ്യപ്പെട്ടത് .സാമ്പിളുകൾ 30 ദിവസത്തിനുള്ളിൽ പരിശോധിക്കണമെന്നാണ് നിയമം.അതിനാൽ ഡിസംബർ ആദ്യ ആഴ്ചവരെ കമ്പനികളുടെ നിലപാട് അറിയാൻ സർക്കാർ കാത്തിരിക്കും. അതിനുശേഷം സാമ്പിളുകൾ പരിശോധിക്കാനാകും തീരുമാനം. താരതമ്യ പഠനത്തിന് ശുദ്ധമായ പെട്രോൾ ലഭ്യമാക്കാൻ എണ്ണ കമ്പനികൾ തയ്യാറാകാത്തത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയകാര്യ മന്ത്രിക്ക് പമ്പ് ഉടമകള്‍ കത്തയച്ചിട്ടുണ്ട്.

നേരത്തെ സംസ്ഥാന സർക്കാരും കേന്ദ്രത്തിന് കത്തയച്ചിരുന്നു. സിലണ്ടറിക്കല്‍ മെത്തേ‍ഡ് എന്ന പരമ്പരാഗത രീതിയിലാണ് കേരളത്തില്‍ എഥനോൾ അളവ് പരിശോധന നടക്കുന്നത്. അളവ് കൂടുതല്‍ കണ്ടെത്തുകയാണെങ്കില്‍ ശുദ്ധമായ പെട്രോളിനായി കേരളം കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

संबंधित समाचार