കർണാടക: കർണാടകയിൽ ബംഗളുരു മൈസൂരു എക്സ്പ്രസ് ഹൈവെയിൽ വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. കോഴിക്കോട് അരീക്കോട് സ്വദേശി ലിഫൈൻ മുഹമ്മദ് നിയാസ്, ഒരു യുവതി എന്നിവരാണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത കോഴിക്കോട് അരക്കിണർ സ്വദേശി ബേസിൽ മുഹമ്മദ് അലിക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ച മഹീന്ദ്ര ഥാർ ജീപ്പ് മണൽ കയറ്റിപ്പോയ ലോറിയുടെ പിന്നിൽ ഇടിച്ചാണ് അപകടം. മണൽ കയറ്റി വന്ന ലോറിയെ ആർടിഒ ഉദ്യോഗസ്ഥർ പിന്തുടർന്നെത്തി തടയുകയായിരുന്നു. അപ്രതീക്ഷിതമായി ലോറി നിർത്തിയതോടെ പിന്നിൽ വന്ന മഹീന്ദ്ര ഥാർ അതിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മണ്ഡ്യ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ ആയിരുന്നു സംഭവം.
ബംഗളുരു മൈസൂരു എക്സ്പ്രസ് ഹൈവെയിൽ വാഹനാപകടം; കോഴിക്കോട് സ്വദേശി ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം
കർണാടകയിൽ ബംഗളുരു മൈസൂരു എക്സ്പ്രസ് ഹൈവെയിൽ വാഹനാപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. കോഴിക്കോട് അരീക്കോട് സ്വദേശി ലിഫൈൻ മുഹമ്മദ് നിയാസ്, ഒരു യുവതി എന്നിവരാണ് മരിച്ചത്
N
Nikhil
•