25 നവംബർ 2026, ബുധൻ
ഓൺലൈൻ എഡിഷൻ

ഉമ്മൻ ചാണ്ടിയെ വലിച്ചിഴച്ചത് ശരിയായില്ല; എ ​ഗ്രൂപ്പിന് അതൃപ്തി, ദില്ലി മിഷന് പിന്നിൽ കെസി പക്ഷമെന്ന വിലയിരുത്തലിൽ വിഡി പക്ഷം, മന്ത്രിസഭാ യോ​ഗം ഇന്ന്

ഷാഫിക്കെതിരായ ഉണ്ണിത്താന്റെ വിമർശനത്തിൽ എ ഗ്രൂപ്പ് കടുത്ത അമർഷത്തിലാണ്. വിഷയത്തിൽ പരസ്യ പ്രതികരണങ്ങൾ വിലക്കി കെപിസിസി നേതൃത്വം ഇടപെട്ടിട്ടുണ്ട്.

N
Nikhil •
WhatsApp Facebook X
ഉമ്മൻ ചാണ്ടിയെ വലിച്ചിഴച്ചത് ശരിയായില്ല; എ ​ഗ്രൂപ്പിന് അതൃപ്തി, ദില്ലി മിഷന് പിന്നിൽ കെസി പക്ഷമെന്ന വിലയിരുത്തലിൽ വിഡി പക്ഷം, മന്ത്രിസഭാ യോ​ഗം ഇന്ന്
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

തിരുവനന്തപുരം: ഷാഫിക്കെതിരായ ഉണ്ണിത്താന്റെ വിമർശനങ്ങളിൽ എ ഗ്രൂപ്പിന് അമർഷം. ഉമ്മൻ ചാണ്ടിയെ വലിച്ചിഴച്ചത് ശരിയായില്ലെന്ന് അതൃപ്തി പ്രകടിപ്പിച്ച എ ഗ്രൂപ്പ് കരുതലോടെയാണ് നീങ്ങുന്നത്. ഉമ്മൻ ചാണ്ടിയുടെ കുടുംബം കൂടി പ്രതികരിച്ചത് കണക്കിലെടുക്കും. ഉണ്ണിത്താൻ ഇറങ്ങിയത് മുഖ്യമന്ത്രിക്ക് വേണ്ടിയെന്ന് എ ഗ്രൂപ്പും കെസി പക്ഷവും കണക്കാക്കുന്നുണ്ട്. അതേസമയം, എല്ലാറ്റിനും കാരണം എ ഗ്രൂപ്പിന്റെ ദില്ലി മിഷൻ എന്നാണ് വിഡി പക്ഷത്തിൻ്റെ നി​ഗമനം. ഗ്രൂപ്പ് നീക്കം കാര്യങ്ങൾ വഷളാക്കിയെന്നും വിലയിരുത്തുന്നുണ്ട്. എ ഗ്രൂപ്പ് ദൗത്യത്തിന് പിന്നിൽ കെസി ഗ്രൂപ്പിനെയാണ് വിഡി പക്ഷം സംശയിക്കുന്നത്.

അതേസമയം, മന്ത്രിസഭയിലെ ആഭ്യന്തര തർക്കങ്ങളിൽ പരസ്യ പ്രതികരണങ്ങൾ വിലക്കിയിരിക്കുകയാണ് കെപിസിസി നേതൃത്വം. തുടർ പ്രതികരണങ്ങൾ പാടില്ലെന്നു ഉണ്ണിത്താന് നിർദേശം നൽകി. മറുപടി വേണ്ടെന്ന നിർദേശം ഷാഫിക്കും നൽകിയിട്ടുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനും യുഡിഎഫിലെ അതൃപ്തിക്കുമിടെ മന്ത്രിസഭാ യോഗം ഇന്ന് നടക്കും. പാര്‍ട്ടിയിലെയും മുന്നണിയിലെയും അസ്വാരസ്യങ്ങളിൽ മുഖ്യമന്ത്രി എന്ത് പറയുമെന്നാണ് ആകാംക്ഷ. നിലപാടിൽ വിട്ടു വീഴ്ചയില്ലാതെ ഗ്രൂപ്പുകളും പാർട്ടികളും മുന്നോട്ട് പോവുകയാണ്. പ്രശ്നങ്ങൾ പെരുപ്പിച്ച് കാണിക്കാൻ ശ്രമമെന്ന വിലയിരുത്തലിലാണ് വിഡി പക്ഷം.

ബന്ധപ്പെട്ട വാർത്തകൾ