Friday, 27 November 2026
Online Edition

വിലക്കയറ്റം 6% കടന്നു; പലിശ നിരക്ക് വീണ്ടും കൂട്ടിയേക്കും; ഡിസംബര്‍ 4ലെ ആര്‍ബിഐ യോഗം നിര്‍ണായകം

രാജ്യത്തെ വിലക്കയറ്റം രൂക്ഷമായതോടെ ആർബിഐ ഡിസംബറിൽ റിപ്പോ നിരക്ക് 5.75 ശതമാനമായി ഉയർത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഇന്ധനവില വർധനവും മൺസൂൺ കുറഞ്ഞതുമാണ് ഈ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത്. ഫെബ്രുവരിയിൽ നിരക്ക് 6 ശതമാനത്തിലെത്താനും സാധ്യതയുണ്ട്.

N
Nikhil •
വിലക്കയറ്റം 6% കടന്നു; പലിശ നിരക്ക് വീണ്ടും കൂട്ടിയേക്കും; ഡിസംബര്‍ 4ലെ ആര്‍ബിഐ യോഗം നിര്‍ണായകം
Select Article Language:
Showing original Malayalam version.

രാജ്യത്തെ വിലക്കയറ്റം ഉയര്‍ന്നതോടെ പലിശനിരക്ക് വീണ്ടും കൂട്ടിയേക്കും. ഡിസംബര്‍ 4ന് റിപ്പോ നിരക്ക് 5.75 ശതമാനമായി ഉയര്‍ത്തുമെന്നാണ് റേറ്റേഴ്‌സ് സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരുടെയും വിലയിരുത്തല്‍. വരുന്ന ഫെബ്രുവരിയില്‍ ഒരിക്കല്‍ കൂടി റിപ്പോ നിരക്ക് ഉയര്‍ത്തി 6 ശതമാനത്തിലെത്തിക്കുമെന്നുമാണ് സര്‍വേയിലെ ഭൂരിപക്ഷാഭിപ്രായം.ഇന്ധനവില കുത്തനെ ഉയര്‍ന്നതും മണ്‍സൂണ്‍ മഴ കുറഞ്ഞതുമാണ് വിലക്കയറ്റം രൂക്ഷമാക്കിയത്. വിലക്കയറ്റം 2 മുതല്‍ 6 ശതമാനം വരെയുള്ള പരിധിയില്‍ നിര്‍ത്താനാണ് ആര്‍ബിഐ ലക്ഷ്യമിടുന്നത്. എന്നാല്‍ ഒക്ടോബറില്‍, രണ്ടു വര്‍ഷത്തിനിടെ ആദ്യമായി, വിലക്കയറ്റം 6 ശതമാനം കടന്നു.

ഇന്ത്യയില്‍ മാത്രമല്ല പലിശനിരക്ക് ഉയരാനുള്ള സാധ്യത. വിലക്കയറ്റം ഉയര്‍ന്നുതന്നെ തുടരുന്നതിനാല്‍ യുഎസ് ഫെഡറല്‍ റിസര്‍വും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ഡിസംബറില്‍ നിരക്ക് ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ശക്തമായി തുടരുമെന്നതിനാല്‍ കഴിഞ്ഞ മാസം നിരക്കുവര്‍ധനയ്ക്ക് തുടക്കമിട്ട ആര്‍ബിഐക്ക് ഇനിയും നിരക്ക് ഉയര്‍ത്താന്‍ സാഹചര്യമുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

ഡിസംബറില്‍ കാല്‍ ശതമാന പോയിന്റ് വര്‍ധനയ്ക്ക് സാധ്യത
നവംബര്‍ 13 മുതല്‍ 20 വരെ റോയിറ്റേഴ്‌സ് നടത്തിയ സര്‍വേയില്‍ 61 സാമ്പത്തിക വിദഗ്ധരില്‍ 56 പേര്‍, അതായത് 90 ശതമാനത്തിലധികം പേര്‍, റിപ്പോ നിരക്ക് 0.25 ശതമാന പോയിന്റ് ഉയര്‍ത്തി 5.75 ശതമാനമാക്കുമെന്ന് പ്രവചിച്ചു. ഡിസംബര്‍ 2 മുതല്‍ 4 വരെയാണ് ആര്‍ബിഐയുടെ പണനയ യോഗം. നിരക്കില്‍ മാറ്റമുണ്ടാകില്ലെന്ന് മൂന്നു പേര്‍ വിലയിരുത്തിയപ്പോള്‍, 0.50 ശതമാന പോയിന്റിന്റെ വര്‍ധനയാണ് രണ്ടു പേര്‍ പ്രതീക്ഷിക്കുന്നത്.ക്രൂഡ് ഓയില്‍ വില അടുത്തിടെ കുറഞ്ഞെങ്കിലും യുദ്ധത്തിനു മുന്‍പുള്ളതിനേക്കാള്‍ ഇപ്പോഴും ഏകദേശം 30 ശതമാനം കൂടുതലാണ്. അതുകൊണ്ട് അടുത്ത കാലത്തും വിലക്കയറ്റം ഉയര്‍ന്നുതന്നെ തുടരാനാണ് സാധ്യത.

Related Stories