തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും ഒരുപോലെ തിളങ്ങുന്ന താരമാണ് കാജൽ അഗർവാൾ. വിവാഹശേഷം സിനിമയിൽ നിന്നും ചെറിയൊരു ഇടവേളയെടുത്ത താരം ഇപ്പോൾ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. ബോക്സ് ഓഫീസിൽ വിജയക്കുതിപ്പ് തുടരുന്ന 'രാമായണ'യിലൂടെ പ്രേക്ഷകരുടെ കയ്യടി നേടാനും കാജലിന് സാധിച്ചു. ഇപ്പോഴിതാ, തന്റെയും ഭർത്താവ് ഗൗതം കിച്ച്‌ലുവിന്റെയും പ്രണയകഥയെക്കുറിച്ച് താരം നടത്തിയ തുറന്നുപറച്ചിലുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.
ഹ്യുമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കാജല്‍ മനസ് തുറന്നത്. താനും ഗൗതവും വിവാഹത്തിന് മുമ്പ് പിരിയുകയും വീണ്ടും ഒരുമിക്കുകയും ചെയ്തവരാണെന്നാണ് കാജല്‍ പറയുന്നത്. വർഷങ്ങൾ നീണ്ട സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഇരുവരും വിവാഹിതരായത്.
''ഞങ്ങള്‍ ഭാഗ്യമുള്ളവരാണ്. ഞാന്‍ എന്റെ ബെസ്റ്റ് ഫ്രണ്ടിനെയാണ് വിവാഹം കഴിച്ചത്. സുഹൃത്തിന്റെ വിവാഹത്തില്‍ വച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. 13 വര്‍ഷം മുമ്പ് ഞങ്ങള്‍ കുറച്ച് വര്‍ഷങ്ങള്‍ ഡേറ്റ് ചെയ്തിരുന്നു. പിന്നീട് പിരിയുകയും സുഹൃത്തുക്കളായി തുടരുകയും ചെയ്തു. മറ്റുള്ളവരെ ഡേറ്റ് ചെയ്തു. പിന്നീടാണ് തിരിച്ചറിവുണ്ടാകുന്നത്. അസാധാരണമായി തോന്നിയേക്കാം. പക്ഷെ കൊവിഡാണ് ഞങ്ങള്‍ക്ക് തിരിച്ചറിവ് നല്‍കിയത്'' എന്നാണ് കാജല്‍ പറയുന്നത്.
''ലോകം കടന്നു പോകുന്ന അവസ്ഥ ഇതാണ്. ഒരുമിച്ച് ജീവിക്കാമെന്ന് കരുതി. ഇത്തവണ ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ ഗുഡ്‌ബൈ എന്ന് തീരുമാനിച്ചു. മറ്റൊരു മാര്‍ഗ്ഗവുമില്ലായിരുന്നു. വര്‍ഷങ്ങളായി ഞങ്ങള്‍ക്ക് പരസ്പരം അറിയാം. ഇനി അറിയാനൊന്നുമില്ല. അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞങ്ങള്‍ക്ക് പരസ്പരം അറിയാം. ആ തീരുമാനം ശരിയായിരുന്നു. ലോക്ക്ഡൗണ്‍ വ്യക്തി ജീവിതത്തില്‍ ശ്രദ്ധിക്കാന്‍ അവസരം നല്‍കി. കൊവിഡ് കാലത്ത് ചെറിയൊരു വിവാഹമായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കുഞ്ഞ് ജനിച്ചു. ഇന്ന് ഇവിടെ നില്‍ക്കുന്നു'' എന്നും കാജല്‍ പറയുന്നു.