24 നവംബർ 2026, ചൊവ്വ
ഓൺലൈൻ എഡിഷൻ

ജോമോന്‍ ജോസിനെതിരെ പുറത്തുവന്ന കത്ത് വ്യാജം; കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിനെതിരെ ഗുരുതര ആരോപണം

S
Samanyu k •
WhatsApp Facebook X
ജോമോന്‍ ജോസിനെതിരെ പുറത്തുവന്ന കത്ത് വ്യാജം; കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിനെതിരെ ഗുരുതര ആരോപണം
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

കാസര്‍ഗോഡ് ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിനെതിരെ ഗുരുതര ആരോപണവുമായി ഭീമനടി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെരീഫ്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോമോന്‍ ജോസിനെതിരെ പുറത്തുവന്ന കത്ത് വ്യാജമെന്നാണ് ആരോപണം. ജോമോന് എതിരായ കത്തില്‍ ഒപ്പുവെച്ചില്ലെന്നും ഡിസിസി പ്രസിഡന്റ് ആവശ്യപെട്ടതിനെത്തുടര്‍ന്നാണ് ബ്ലാങ്ക് പേപ്പറില്‍ ഒപ്പുവെച്ചതെന്നും മുഹമ്മദ് ഷെരീഫ് ട്വന്റിഫോറിനോട് പറഞ്ഞു. (allegation against pk faisal)

ബ്ലാങ്ക് പേപ്പറില്‍ ഒപ്പിട്ട് നല്‍കണമെന്ന് ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ ആവശ്യപ്പെട്ടുവെന്നാണ് മുഹമ്മദ് ഷെരീഫ് ആരോപിക്കുന്നത്. ഡിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബ്ലാങ്ക് പേപ്പറില്‍ ഒപ്പുവെച്ചത്. കേരള കോണ്‍ഗ്രസില്‍ നിന്ന് മണ്ഡലം ഏറ്റെടുക്കാന്‍ കത്തയക്കുന്നു എന്നാണ് ഡിസിസി പ്രസിഡന്റ് പറഞ്ഞത്. ബ്ലാങ്ക് പേപ്പറില്‍ വാങ്ങിയ ഒപ്പ് ഉപയോഗിച്ച് നാല് കത്തുകള്‍ അയച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റിനെ നേരിട്ട് വിളിച്ച് പരാതി പറഞ്ഞെന്നും ഭീമനടി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെരീഫ് ട്വന്റിഫോറിനോട് പറഞ്ഞു.

10 മണ്ഡലം പ്രസിഡന്റുമാരുടെ ഒപ്പോടുകൂടിയാണ് എഐസിസി, കെപിസിസി നേതൃത്വങ്ങള്‍ക്ക് പി കെ ഫൈസല്‍ കത്ത് നല്‍കിയത്. തങ്ങള്‍ ജോമോനെതിരെ പരാതി നല്‍കിയിട്ടില്ലെന്നും മുഹമ്മദ് ഷെരീഫ് വ്യക്തമാക്കി.

ബന്ധപ്പെട്ട വാർത്തകൾ