26 നവംബർ 2026, വ്യാഴം
ഓൺലൈൻ എഡിഷൻ

ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ഒമ്പത് ഭക്ഷണങ്ങള്‍

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പൊട്ടാസ്യം, മഗ്നീഷ്യം, നാരുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ ധാരാളമുള്ള ഭക്ഷണങ്ങൾ സഹായിക്കും.

N
Nikhil •
WhatsApp Facebook X
ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ഒമ്പത് ഭക്ഷണങ്ങള്‍
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഭക്ഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ പൊട്ടാസ്യം, മഗ്നീഷ്യം, നാരുകൾ, ആന്റിഓക്സിഡന്റുകൾ എന്നിവ ധാരാളമുള്ള ഭക്ഷണങ്ങൾ സഹായിക്കും. ഉപ്പിന്റെ അളവ് കുറയ്ക്കുക എന്നതും പ്രധാനമാണ്. ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. ഇലക്കറികള്‍
സോഡിയം കുറവും പൊട്ടാസ്യം ധാരാളം അടങ്ങിയതുമായ ഇലക്കറികള്‍ കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

2. വാഴപ്പഴം
പൊട്ടാസ്യം ധാരാളം അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് സോഡിയത്തിന്‍റെ അളവിനെ നിയന്ത്രിക്കാനും അതുവഴി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും.

3. ഓറഞ്ച്
വിറ്റാമിന്‍ സി, ബി6, മഗ്നീഷ്യം തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ഓറഞ്ച്. അതിനാല്‍ ഇവ കഴിക്കുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.

4. ബെറിപ്പഴങ്ങൾ
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബെറി പഴങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.

5. ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും സഹായിക്കും.

6. വെളുത്തുള്ളി
വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.

7. മഞ്ഞള്‍
മഞ്ഞളിലെ കുർക്കുമിനും ബിപി നിയന്ത്രിക്കാൻ സഹായിക്കും.

8. ഓട്സ്
ഫൈബറും മറ്റും അടങ്ങിയ ഓട്സ് കഴിക്കുന്നതും ബിപി കുറയ്ക്കാന്‍ ഗുണം ചെയ്യും.

9. കൊഴുപ്പുള്ള മത്സ്യം
അയല, സാൽമൺ എന്നിവയിലെ ഒമേഗ-3 ഫാറ്റി ആസിഡുകൾ രക്തസമ്മർദ്ദം കുറയ്ക്കാൻ ഗുണകരമാണ്.

ബന്ധപ്പെട്ട വാർത്തകൾ