28-11-2026, शनिवार
ऑनलाइन संस्करण

നരേന്ദ്ര മോദിയെ ലക്ഷ്യമിടാൻ സിബിഐ ഡയറക്ടർ രേഖാമൂലമല്ലാത്ത നിർദ്ദേശം നൽകി: മുൻ സിബിഐ ഉദ്യോഗസ്ഥൻ

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എം‌സി‌ഐ) അഴിമതിക്കേസ് അന്വേഷണത്തിനിടെ നരേന്ദ്ര മോദി ഉൾപ്പെടെ ഗുജറാത്തിലെ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിടുന്ന തരത്തിൽ അന്വേഷണം നടത്താൻ വിസമ്മതിച്ചതിനെത്തുടർന്ന് തന്നെ സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ.

N
Nikhil •
WhatsApp Facebook X
നരേന്ദ്ര മോദിയെ ലക്ഷ്യമിടാൻ സിബിഐ ഡയറക്ടർ രേഖാമൂലമല്ലാത്ത നിർദ്ദേശം നൽകി: മുൻ സിബിഐ ഉദ്യോഗസ്ഥൻ
समाचार भाषा चुनें:
मूल मलयालम संस्करण दिखाया जा रहा है।

ന്യൂഡൽഹി: മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എം‌സി‌ഐ) അഴിമതിക്കേസ് അന്വേഷണത്തിനിടെ നരേന്ദ്ര മോദി ഉൾപ്പെടെ ഗുജറാത്തിലെ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യമിടുന്ന തരത്തിൽ അന്വേഷണം നടത്താൻ വിസമ്മതിച്ചതിനെത്തുടർന്ന് തന്നെ സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ. തന്റെ ആദ്യ പുസ്തകമായ 'കോഡ് ഓഫ് ഓണറിൽ' ആണ് സഞ്ജയ്സിംഗ് എന്ന വിരമിച്ച സിബിഐ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ.

ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കിയേക്കാവുന്ന വെളിപ്പെടുത്തലിൽ, കുപ്രസിദ്ധമായ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അഴിമതിക്കേസ് അന്വേഷണത്തിനിടെ ഗുജറാത്തിലെ ചില രാഷ്ട്രീയക്കാരെ ലക്ഷ്യമിട്ട് ഒരു ചാർട്ടേഡ് അക്കൗണ്ടന്റിനെതിരെ അന്വേഷണം നടത്താൻ അന്നത്തെ സിബിഐ ഡയറക്ടർ തന്നെ സമ്മർദ്ദത്തിലാക്കി എന്നാണ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിലും (സിബിഐ) നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിലും (എൻസിബി) പ്രവർത്തിച്ചിട്ടുള്ള വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജയ് സിംഗ് അവകാശപ്പെടുന്നത്, .

രേഖാമൂലമുള്ള നിർദ്ദേശങ്ങളൊന്നും നൽകാതെ തന്നെ, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമായ നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന രാഷ്ട്രീയക്കാരുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്നതിനായി ആ ചാർട്ടേഡ് അക്കൗണ്ടന്റിനെതിരെ ആഴത്തിലുള്ളതും വ്യാപകവുമായ അന്വേഷണം നടത്താൻ ഡയറക്ടർ ആവശ്യപ്പെട്ടതായി സിംഗ് എഴുതുന്നു. അന്വേഷണം ആ ദിശയിലേക്ക് കൊണ്ടുപോകാൻ താൻ വിസമ്മതിച്ചപ്പോൾ, ഡയറക്ടർ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തുകയും ഒരു ഘട്ടത്തിൽ ഡൽഹിയിൽ നിന്ന് പുറത്തേക്ക് സ്ഥലം മാറ്റുമെന്ന് പറയുകയും ചെയ്തതായും സിംഗ് അവകാശപ്പെടുന്നു.

സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരവും നിയന്ത്രണ അനുമതികളും ലഭിക്കുന്നതിനായി മെഡിക്കൽ റെഗുലേറ്ററി ബോഡിയിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന ആരോപണങ്ങളാണ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അഴിമതിക്കേസിൽ ഉൾപ്പെട്ടിരുന്നത്. പഞ്ചാബിലെ ഒരു സ്വകാര്യ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട 2 കോടി രൂപയുടെ കൈക്കൂലി കേസിൽ അന്നത്തെ എംസിഐ പ്രസിഡന്റ് ഡോ. കേതൻ ദേശായിയെ 2010 ഏപ്രിലിൽ സി.ബി.ഐ അറസ്റ്റ് ചെയ്തതോടെയാണ് ഈ അഴിമതി പുറത്തുവന്നത്.

മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകുന്നതിനും പുതിയ കോഴ്സുകൾ അനുവദിക്കുന്നതിനും അധിക മെഡിക്കൽ സീറ്റുകൾക്ക് അനുമതി നൽകുന്നതിനും ഉത്തരവാദിത്തമുള്ള സ്ഥാപനത്തിൽ വ്യാപകമായ അഴിമതി നടക്കുന്നുണ്ടെന്ന ആരോപണങ്ങൾ ഈ അന്വേഷണത്തിലൂടെ പുറത്തുവന്നു. ഈ വിവാദത്തെത്തുടർന്ന് 2010-ൽ എംസിഐയുടെ ഭരണസമിതി പിരിച്ചുവിട്ടു. ഈ കേസിലെ സിബിഐ അന്വേഷണത്തിൽ സഞ്ജയ് സിംഗും പങ്കാളിയായിരുന്നു.

संबंधित समाचार