Saturday, 28 November 2026
Online Edition

ചോരയ്ക്ക് ചോര എന്ന പരാമര്‍ശം നടത്തിയിട്ടില്ല, മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചെന്ന പരാതിയുമായി കെഎസ്‍യു

വി. ഡി. സതീശൻ നവംബർ 20ന് കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ ചോരയ്ക്ക് ചോര പരാമർശം നടത്തിയെന്ന വാദം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു

N
Nikhil •
ചോരയ്ക്ക് ചോര എന്ന പരാമര്‍ശം നടത്തിയിട്ടില്ല, മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചെന്ന പരാതിയുമായി കെഎസ്‍യു
Select Article Language:
Showing original Malayalam version.

കണ്ണൂർ: മുഖ്യമന്ത്രിയുടെ കണ്ണൂരിലെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചെന്ന് പരാതിയുമായി കെഎസ്‍യു. കെഎസ്‍യുവാണ് എം.വി ഗോവിന്ദനും കെ.കെ രാഗേഷിനുമെതിരെ പരാതി നല്‍കിയത്. ചോരയ്ക്ക് ചോര എന്ന പരാമര്‍ശം നടത്തിയിട്ടില്ലെന്നും നിയമനടപടി എടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് പരാതിയില്‍ കെഎസ്‍യു വിശദമാക്കുന്നത്. മുഹമ്മദ് ഷമ്മാസ് കണ്ണൂര്‍ റേഞ്ച് ഡിഐജിക്കാണ് പരാതി നല്‍കിയത്. വി. ഡി. സതീശൻ നവംബർ 20ന് കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ ചോരയ്ക്ക് ചോര പരാമർശം നടത്തിയെന്ന വാദം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ, പി. എ. മുഹമ്മദ് റിയാസ്, കെ. കെ. രാഗേഷ് തുടങ്ങിയ നേതാക്കൾ മുഖ്യമന്ത്രിയുടെ പ്രസംഗത്തെ വിമർശിക്കുകയും സത്യപ്രതിജ്ഞാ ലംഘനമാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

ഈ ​സ​ർ​ക്കാ​രി​നെ സൃ​ഷ്ടി​ക്കാ​ൻ മ​ർ​ദ​ന​മേ​റ്റു​വാ​ങ്ങി​യ, ചോ​ര​പ്പു​ഴ താ​ണ്ടി വ​ന്ന എ​ന്‍റെ കൊ​ച്ച​നു​ജ​ന്മാ​രോ​ടും അനു​ജ​ത്തി​മാ​രോ​ടും ഞാ​ൻ പ​റ​യു​ന്നു, നി​ങ്ങ​ളു​ടെ കൂ​ടി​യാ​ണ് ഈ ​സ​ർ​ക്കാ​ർ. നി​ങ്ങ​ളെ പ്ര​യാ​സ​പ്പെ​ടു​ത്തി​ല്ല.നി​ങ്ങ​ളു​ടെ ചോ​ര​യ്ക്ക് ഞ​ങ്ങ​ൾ പ​ക​രം ചോ​ദി​ക്കും. പ​ഴ​യ​തു പോ​ലെ​യ​ല്ല. ഒ​ന്നും മ​റ​ക്കി​ല്ല, മ​റ​ക്കാ​ൻ പ​റ്റി​ല്ല. അ​തു​കൊ​ണ്ടാ​ണ് അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ആ​രെ​ല്ലാം ഉ​ത്ത​ര​വാ​ദി​ക​ളാ​ണ് അ​വ​രെ​ല്ലാം അ​ക​ത്തു​പോ​കും. അ​തി​ൽ അ​വ​സാ​നം​വ​രെ പോ​രാ​ടുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

Related Stories