27 നവംബർ 2026, വെള്ളി
ഓൺലൈൻ എഡിഷൻ

മരുഭൂമിയിലെ ടെന്‍റിനുള്ളിൽ അനധികൃത അറവുശാല നടത്തി; കുവൈത്തിൽ പ്രവാസി അറസ്റ്റിൽ

മരുഭൂമിയിലെ ടെന്‍റിനുള്ളിൽ അനധികൃത അറവുശാല നടത്തിയ പ്രവാസി കുവൈത്തിൽ അറസ്റ്റിൽ. അറവുജോലികളിലും വിൽപ്പനയിലും ഏർപ്പെട്ടിരിക്കെ തന്നെയാണ് പ്രതിയെ കയ്യോടെ പിടികൂടിയത്. മാംസവിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന പണവും ഇയാളിൽ നിന്ന് കണ്ടെടുത്തു.

N
Nikhil •
WhatsApp Facebook X
മരുഭൂമിയിലെ ടെന്‍റിനുള്ളിൽ അനധികൃത അറവുശാല നടത്തി; കുവൈത്തിൽ പ്രവാസി അറസ്റ്റിൽ
വാർത്താ ഭാഷ തിരഞ്ഞെടുക്കുക:

കുവൈത്ത് സിറ്റി: കുവൈത്തിലെ കബ്ദ് മേഖലയിലെ ഒരു ടെന്റിനുള്ളിൽ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അനധികൃതമായി അറവുശാല നടത്തിയ ബംഗ്ലാദേശ് പൗരനെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ജഹ്‌റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലുള്ള കബ്ദ് ഇൻവെസ്റ്റിഗേഷൻ ഓഫീസിലെ ഉദ്യോഗസ്ഥർ നടത്തിയ രഹസ്യാന്വേഷണത്തിനും നിരീക്ഷണത്തിനും ഒടുവിലാണ് ഇയാൾ പിടിയിലായത്.

ആവശ്യമായ ആരോഗ്യ-ശുചിത്വ സൗകര്യങ്ങളൊന്നുമില്ലാത്ത ടെന്റിനുള്ളിൽ വെച്ച് ഇയാൾ ഉപഭോക്താക്കളെ സ്വീകരിക്കുകയും കന്നുകാലികളെ അറുത്ത് മാംസം വിൽക്കുകയും ചെയ്യുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. അറവുജോലികളിലും വിൽപ്പനയിലും ഏർപ്പെട്ടിരിക്കെ തന്നെയാണ് പ്രതിയെ കയ്യോടെ പിടികൂടിയത്. മാംസവിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന പണവും ഇയാളിൽ നിന്ന് കണ്ടെടുത്തു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ കുവൈത്തിലെ താമസ നിയമങ്ങൾ ലംഘിച്ചതായും വ്യക്തമായി. നിയമലംഘകരെ പിടികൂടുന്നതിനും അനധികൃത പ്രവർത്തനങ്ങൾ തടയുന്നതിനുമുള്ള സുരക്ഷാ നടപടികളുടെ ഭാഗമായി പ്രതിക്കെതിരെ ആവശ്യമായ തുടർ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ബന്ധപ്പെട്ട വാർത്തകൾ