Saturday, 28 November 2026
Online Edition

തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട്; തമ്പാനൂർ, പഴവങ്ങാടി മേഖലകളിൽ സ്പെഷ്യൽ സ്ക്വാഡിനെ നിയോഗിക്കും

അടിയന്തര മഴ സാഹചര്യങ്ങളിൽ സ്പെഷ്യൽ സ്ക്വാഡ് ഇടപെടും. ക്ലീൻ സിറ്റി മാനേജർ ഇതിന് നേതൃത്വം നൽകും. ശുചീകരണ തൊഴിലാളികളും ഹെൽത്ത് ഇൻസ്പെക്ടർമാരും ഉൾപ്പെടുന്നതാണ് സ്ക്വാഡ്.

N
Nikhil •
തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട്; തമ്പാനൂർ, പഴവങ്ങാടി മേഖലകളിൽ സ്പെഷ്യൽ സ്ക്വാഡിനെ നിയോഗിക്കും
Select Article Language:
Showing original Malayalam version.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ട് തടയാൻ തമ്പാനൂർ, പഴവങ്ങാടി മേഖലകളിൽ സ്പെഷ്യൽ സ്ക്വാഡിനെ നിയോഗിക്കും. അടിയന്തര മഴ സാഹചര്യങ്ങളിൽ സ്പെഷ്യൽ സ്ക്വാഡ് ഇടപെടും. ക്ലീൻ സിറ്റി മാനേജർ ഇതിന് നേതൃത്വം നൽകും. ശുചീകരണ തൊഴിലാളികളും ഹെൽത്ത് ഇൻസ്പെക്ടർമാരും ഉൾപ്പെടുന്നതാണ് സ്ക്വാഡ്. വെള്ളക്കെട്ട് വിഷയം ഉൾപ്പെടെ ചർച്ച ചെയ്യാൻ നഗരസഭ കോൺക്ലേവ് നടത്തും. കനത്ത മഴ പെട്ടെന്ന് പെയ്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന വിലയിരുത്തലിലാണ് നഗരസഭ. മഴക്കാലപൂർവ ശുചീകരണം നടത്തിയത് കൊണ്ടാണ് വെള്ളം വേഗം ഇറങ്ങിയതെന്നും വിശദീകരണം.

ജനത്തെ വലച്ച വെള്ളക്കെട്ടിന് മുൻ സിപിഎം ഭരണത്തെ കുറ്റപ്പെടുത്തി കൊണ്ടായിരുന്നു മേയര്‍ വി വി രാജേഷ് ഇന്നലെ പ്രതികരിച്ചത്. വെള്ളം ഒഴുകി പോകാത്തതിന് സാങ്കേതിക കാരണങ്ങള്‍ നിരത്തിയായിരുന്നു മേയറുടെ പ്രതികരണം. ഒറ്റ ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂറിലെത്തി. കനാലിലേക്ക് വെള്ളം പേകേണ്ട ഗ്രിൽ ചെറിയത്. ഇതൊക്കെ റോഡ് നിര്‍മിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നുവെന്നും എന്നാണ് വി വി രാജേഷിന്‍റെ വിമര്‍ശനം. 45 വർഷം ഭരിച്ച് ഈ നഗരത്തെ ഇങ്ങനെ ആക്കിയവരാണ് യഥാർത്ഥ കുറ്റക്കാരെന്നും മേയര്‍ വിമര്‍ശിച്ചു.

Related Stories